മലയാളികൾ ഒരുപാട് ഇഷ്ടപ്പെടുന്ന സിനിമകളിൽ ഒന്നാണ് നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്നത്. ഈ സിനിമ മാത്രമല്ല ഈ സിനിമയിൽ അഭിനയിച്ച ഓരോരുത്തരും മലയാളികളുടെ പ്രിയപെട്ടവർ ആണെന്ന് പറയാം. ഫാസിലിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമയിൽ മമ്മൂട്ടി, പ്രിയ രാമൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഏവരും കൂടുതൽ ആകാംക്ഷയോടെ നോക്കിയത് മമ്മൂട്ടിയുടെ മകനും മകളുമായി എത്തിയ സുധിയേയും അനുവിനെയുമാണ്.
ഇപ്പോൾ ഇതാ ഈ സിനിമയിലെ സുധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് പ്രകാശിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും അപ്പനും മകനും ഒന്നിച്ചെത്തുന്ന ചിത്രങ്ങളാണ് ശരത് പ്രകാശ് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. മമ്മൂട്ടിയുടെ ഒപ്പമുള്ള ശരത് പ്രകാശിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. ഒരുപാട് കാലത്തിനു ശേഷം മമ്മൂക്കയെയും ഈ സിനിമയിൽ മമ്മൂക്കയുടെ മകനായ് അഭിനയിച്ച ശരത്തിനെയും കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.
സിനിമ പുറത്തിറങ്ങിയ കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾഴും ഈ സിനിമയെയും ഈ സിനിമയിൽ സുധിയായ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ശരത്തിനെയും ഏറെ സ്നേഹത്തോടെയാണ് മലയാളികൾ ഓർക്കുന്നത്. ഈ നടന്റെ വിശേഷങ്ങൾ അറിയാൻ ഒത്തിരി ഉത്സാഹത്തിലായിരുന്നു ആരാധകർ. മാത്രം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ബാലതാരം ആയിരുന്നു ശരത് പ്രകാശ്. അങ്ങനെ ഇത് സംഭവിച്ചു. 27 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തോടൊപ്പം ഒരു ചിത്രം ക്ലിക്ക് ചെയ്തതിൽ അതിയായ സന്തോഷമുണ്ട്.
മമ്മുക്ക എന്റെ തോളിൽ പിടിച്ച് പ്രിവിലേജ് എന്ന് പറഞ്ഞപ്പോൾ വികാരം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. ഒരുപാട് നന്ദി മമ്മുക്കയുടെ സമയത്തിനും, ഈ മധുരമായ നിമിഷങ്ങൾക്കും എന്നു പറഞ്ഞുകൊണ്ടാണ് ചിത്രങ്ങൾ ശരത് ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്നത്. നിരവധി പേരാണ് ശരത്തിന്റെ ഈ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഈ അപ്പനെയും മകനെയും ഒരിക്കൽ കൂടി ഒന്നിച്ച് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.
View this post on Instagram