ഒരുപാട് കാലത്തിനു ശേഷം വീണ്ടും സിനിമാമേഖലയിൽ സജീവമാകാൻ ഒരുങ്ങി ശ്രീനിവാസൻ.!!

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു നടനാണ് ശ്രീനിവാസൻ. നടനായും, തിരക്കഥാകൃത്തായും, സംവിധായകനായും നിർമ്മാതാവായും മലയാള സിനിമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിയാണ് ശ്രീനിവാസൻ എന്ന് പറയാം. കുറച്ചു കാലങ്ങൾക്കു മുൻപാണ് നിരവധി ആരോഗ്യപ്രശ്നങ്ങൾ മൂലം സിനിമാ മേഖലയിൽ നിന്നും അകന്നു നിന്നത്. മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കിടക്കുകയായിരുന്ന ഈ നടൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന വാർത്ത ആരാധകരെ എല്ലാം ആഹ്ലാദത്തിൽ ആക്കിയതായിരുന്നു.

ഇപ്പോൾ ഇതാ പ്രേക്ഷകർക്ക് ഇരട്ടി സന്തോഷ വാർത്തയും ആയാണ് ഈ താരം എത്തുന്നത്. ഒട്ടേറെ നാളുകൾക്ക് ശേഷം വീണ്ടും സിനിമാ മേഖലയിൽ സജീവമാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. മകനായ വിനീത് ശ്രീനിവാസനോടൊപ്പം ഉള്ള കിറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ വീണ്ടും എത്തുന്നത്. നായകനായും സഹനടനായും കോമഡി രംഗങ്ങളിലൂടെയും ആരാധകരെ ഒരുപാട് ആവേശത്തിൽ ആക്കിയ ശ്രീനിവാസൻ വീണ്ടും സിനിമകളിലേക്ക് എത്തുന്നു എന്ന് അറിഞ്ഞതോടെ പ്രേക്ഷകർ ആഹ്ലാദിക്കുകയായിരുന്നു എന്ന് പറയാം.

കിറുക്കൻ എന്ന സിനിമയുടെ പൂജക്ക് എത്തുമ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഇരുന്ന് ഹാസ്യങ്ങൾ പറയുകയും അവരോടൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങൾ ആരാധകർ നിമിഷങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ശ്രീനിവാസൻ എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് കിറുക്കൻ.

ശ്രീനിവാസന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടാൻ വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത് എന്നും, അതിന് എല്ലാ താരങ്ങളും സഹകരിച്ചു എന്നും വിനീത് പറഞ്ഞിരുന്നു. ഈ സിനിമയുടെ പൂജയ്ക്ക് ലോകനാഥ് ബഹ്റ ഐപിഎസ് എത്തിയിരുന്നു. നിരവധി താരങ്ങളും പ്രമുഖരമാണ് ഈ വേളയിലേക്ക് എത്തിച്ചേർന്നത്. കിറുക്കൻ എന്ന സിനിമയിലൂടെ ശ്രീനിവാസന്റെ അതിഗംഭീര പ്രകടനത്തിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *