എക്കാലത്തെയും മലയാളികളുടെ പ്രിയ നടിമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച ഒരാളാണ് സംയുക്ത വർമ്മ എന്ന് നിസംശയം പറയാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്ത ഈ നടിയെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. സിനിമാ മേഖലയിൽ നിന്ന് അപ്രത്യക്ഷമായെങ്കിൽ പോലും ഇന്നും വളരെ ഇഷ്ടത്തോടെയാണ് താരത്തെ ആരാധകർ ഓർക്കുന്നത്. അത് മാത്രമാണ് താരൻ ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളും മലയാളി മനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുള്ളത്.
ഇന്നും താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും അറിയാൻ വളരെ ഉത്സാഹത്തോടെയാണ് ആരാധകർ കാത്തിരിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും താരത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വൻ പ്രചാരം സൃഷ്ടിക്കാറുണ്ട്. നടൻ ബിജു മേനോൻ ഏതൊരു വേദിയിൽ എത്തുമ്പോഴും ആദ്യം തന്നെ ചോദിക്കുന്നത് സംയുക്തയുടെ വിശേഷങ്ങൾ ആണ്. സിനിമയിൽ നിന്ന് പിന്മാറിയാലും ആരാധകർ വളരെ സ്നേഹത്തോടെ എന്നും ഓർക്കും എന്നതിന് തെളിവാണ് ബിജു മേനോനോടുള്ള ആരാധകരുടെ ഈ ചോദ്യം.
നടി സംയുക്തയെ അറിയുന്ന ഏവർക്കും പരിചയമുള്ള കാര്യമാണ് താരത്തിന്റെ ആഭരണങ്ങളോടുള്ള പ്രിയം. പൊതുവേദികളിൽ എല്ലാം എത്തുമ്പോൾ തന്നെ താരത്തിന്റെ ആഭരണങ്ങൾ എല്ലാം ആരാധകരുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. ആഭരണങ്ങളിൽ അത്രമാത്രം വെറൈറ്റികളും അതുപോലെ തന്നെ പുതുമയും കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു വ്യക്തി കൂടിയാണ് സംയുക്ത എന്ന സംശയം പറയാം. അത്തരത്തിൽ സംയുക്ത തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവയ്ക്കുന്ന പുതിയ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
താരത്തിന്റെ ചെറിയമ്മയായ ഊർമ്മിള ഉണ്ണി സമ്മാനിക്കുന്ന രുദ്രാക്ഷവും അതിനോടൊപ്പം തന്നെ ബുദ്ധന്റെ ചിത്രത്തിലുള്ള ഒരു ലോക്കറ്റ് കൂടിയുള്ള മാലയാണ് സംയുക്തക്കായി സമ്മാനിക്കുന്നത്. ഹാൻഡ് മെയ്ഡ് ആയ് നിർമ്മിച്ച ഈ മാല ധരിച്ചുള്ള ചിത്രങ്ങളാണ് സംയുക്ത തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. രുദ്രാക്ഷങ്ങളോടും പഴയ ആന്റിക് കളക്ഷനുകളോടും വല്ലാത്തൊരു പ്രിയമാണ് താരത്തിനുള്ളത് എന്ന് പലപ്പോഴായും സംയുക്ത തന്നെ പറഞ്ഞിട്ടുണ്ട്. ലക്ഷ്മി ലോക്കറ്റുകളും രുദ്രക്ഷവും എല്ലാം തന്നെ താരത്തിന്റെ ഫേവറേറ്റ് ആഭരണങ്ങളിൽ വരുന്നതാണെന്ന് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാം.