വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിമകളിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ താരമാണ് സുമ ജയറാം. മലയാളികൾ ഒരിക്കലും മറക്കാത്ത നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഈ താരത്തെ ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകർ. ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് മലയാളികളുടെ മനം കവർന്നു എന്ന് തന്നെ പറയാം. ഒരു സമയത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന ഈ താരം പിന്നീട് സിനിമ മേഖലയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു.
ഭർത്താവ് ഉദ്യോഗം, ഇഷ്ടം, ക്രൈം ഫയൽ, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി സിനിമകളിൽ ഭാഗമാകാനും സുമക്ക് സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി സുമ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഗോപി സുന്ദറും അമൃത സുരേഷും സുമയെ കാണാൻ എത്തുകയും താരത്തിന്റെ ഇരട്ട കുഞ്ഞുങ്ങളെ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ സുമ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമൃതയും ഗോപി സുന്ദറും മലയാളികളുടെ പ്രിയങ്കരനായതുകൊണ്ടുതന്നെ ഇവരുടെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ സ്വീകരിക്കാറുള്ളത്. സുമയുടെ കുഞങ്ങളെ കാണാൻ എത്തിയ ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകർ വളരെ പെട്ടന്ന് തന്നെ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വിവാഹശേഷം കുറച്ചധികം കാലത്തിനു ശേഷമാണ് സുമക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ താരത്തിന് ഇരട്ട കുട്ടികൾ ജനിച്ചു എന്ന വാർത്ത മലയാളികൾക്കിടയിൽ ഏറെ പ്രചാരം ലഭിച്ചതായിരുന്നു.
ഇപ്പോൾ ഇതാ അമൃതയുടെയും സുമയുടെയും സൗഹൃദം കാണിക്കുമ്പോൾ ആരാധകരുടെ ശ്രദ്ധ കൂടുതൽ പിടിച്ചുപറ്റാൻ സാധിച്ചെന്ന് നിഷ്പ്രയാസം പറയാം. സുമയുടെയും അമൃത സുരേഷിന്റെയും ചിത്രങ്ങൾ പുറത്തുവന്നതോടെ ഇരുവരും തമ്മിൽ എങ്ങനെയാണ് സൗഹൃദത്തിൽ ആയത് എന്നും ആരാധകർ ചോദിക്കുന്നു. എന്തുതന്നെ ആയാലും ഇവരുടെ ഈ ക്യൂട്ട് ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.