Actress Souparnika Supports The Words Of Actress Honey Rose : ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനംകവർന്ന നടിയാണ് സൗപർണിക സുഭാഷ്. തന്റെ അഭിനയം മികവ് കൊണ്ടും പരിശ്രമങ്ങളിലൂടെയും ചുരുങ്ങിയ കാലങ്ങൾക്ക് കൊണ്ടു തന്നെ സിനിമ സീരിയൽ മേഖലകളിൽ മുന്നേറിക്കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരി ആയ് മാറാനും സൗപർണികയ്ക്ക് സാധിച്ചു. അവൻ ചാണ്ടിയുടെ മകൻ എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പ് നടത്തി. പിന്നീട് പൊന്നുഞ്ഞാൽ, ദേവരാഗം, നിർമ്മാല്യം തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ സിനിമ സീരിയൽ മേഖലയിൽ സജീവമായി തുടർന്നു.
സുഭാഷ് ബാലകൃഷ്ണനെയാണ് താരം തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്. ഇന്നിതാ താരത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്. നിരവധി ആരാധകരുള്ള താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് നടി ഹണി റോസിന് വേണ്ടി തമിഴ്നാട്ടിൽ അമ്പലം പണിതിരിക്കുന്നത് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്.
ആ വാർത്ത കണ്ടപ്പോൾ സൗപർണിക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഹണി റോസിനെ പിന്തുണച്ച് സംസാരിക്കുകയാണ്. വീഡിയോയിൽ താരം ഇപ്രകാരം പറയുന്നു. ‘കഴിഞ്ഞ ദിവസങ്ങളിലാണ് ഹണി റോസിന്റെ വൈറലായ വീഡിയോ കാണാൻ ഇടയായത്. ഹണി റോസിന് വേണ്ടി അമ്പലം കഴിപ്പിച്ചു എന്ന വാർത്ത മിക്കവാറും സത്യമായിരിക്കും.
കാരണം 15 വർഷമായി പാണ്ടി എന്നൊരാൾ തനിക്കും മുടങ്ങാതെ മെസ്സേജ് അയക്കാറുണ്ട് എന്നും തന്റെ എല്ലാ പിറന്നാളുകൾക്കും പായസം വെക്കുകയും അവിടെ ആഘോഷം ആക്കുകയും, തന്നെ ദൈവത്തെ കാണുന്നതുപോലെയാണ് കാണുന്നത് എന്നും തന്റെ പേരിലും അമ്പലം ഉണ്ടാക്കിയിട്ടുണ്ടെന്നും പറയുന്നു. തനിക്കു വേണ്ടി അമ്പലം ഉണ്ടാക്കി എന്ന് പറയുബോൾ നടി ഹണി റോസ് പറയുന്നതും ശെരിയാകും എന്നാണ് തന്റെ വിഡിയോയിലൂടെ പങ്കുവെക്കുന്നത്.