Actress Sonia In Wedding Dress : സീരിയലിലും സിനിമയിലും ആയി നിറഞ്ഞ് നിന്ന് പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സോണിയ ബോസ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ഹിറ്റ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു തുടങ്ങിയ അന്നുമുതൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ വ്യക്തിയാണ് സോണിയ. മൈ ഡിയർ കുട്ടിച്ചാത്തനിലെ സോണിയയുടെ വേഷം മലയാളികൾക്ക് എന്നും മറക്കാൻ കഴിയാത്തതാണ്. ഇപ്പോഴിതാ കഴുത്തിൽ പൂമാല ചാർത്തി ഭർത്താവിനോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെചെത്തിയിരിക്കുകയാണ് സോണിയ.
സോഷ്യൽ മീഡിയയിൽ അത്യാവശ്യം സജീവമായ സോണിയ തന്നെയാണ് ഈ ചിത്രം പങ്കുവെച്ചത്. വിവാഹ വാർഷികത്തിന്റെപത്തൊമ്പതാം വർഷത്തിലാണ് വീണ്ടും പൂമാലയണിഞ്ഞ് വധു വരന്മാരെ പോലെ ഇരുവരും ചിത്രം പങ്കുവെച്ചത്. ഇതിനടിയിൽ തന്റെ 19 വർഷത്തെ വിവാഹ ജീവിതത്തെകുറിച്ചുള്ളഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.
ഹാപ്പി ആനിവേഴ്സറി പാർട്ട് 2 19 വർഷമായി മാമാ എന്നെ ഞാനായി തന്നെ നിർത്തിയതിലും നോക്കിയതിലും നന്ദിയുണ്ട്. നന്ദി മാമാ നിങ്ങളുടെ വിജയം കാണാനും നിങ്ങളുടെ കൂടെ നിൽക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്നെ ആളുകൾ മിസ്സിസ് ബോസ് എന്ന് വിളിക്കുന്നത് എനിക്ക് എത്ര സന്തോഷവും അഭിമാനവും നൽകുന്നത് ആണ് എന്ന് പറഞ്ഞറിയിക്കാൻ ആകില്ല. ഇനിയും ഒരുപാട് വർഷം സന്തോഷമുള്ള ജീവിതം ഉണ്ടാവണം അതിനായി കാത്തിരിക്കുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
ഭർത്താവ് വെങ്കട്ട് മലയാളികൾക്കും സുപരിചിതനായ വ്യക്തി ആണ് മലയാളം ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. ഒരുപാട് നാളുകൾക്ക് ശേഷം സോണിയയെ മിനിസ്ക്രീനിൽ കാണുകയുണ്ടായി ഇതിൽ വളരെ സന്തോഷത്തിൽ ആണ് മിനിസ്ക്രീൻ പ്രേക്ഷകരും.ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് രംഗത് വരുന്നത്.ഇനിയും ഒരുപാട് കാലം ഇതുപോലെ ഒന്നിച്ചു ജീവിക്കാൻ ആകട്ടെ എന്നാണു ആരാധകർ പറയുന്നത്.
View this post on Instagram