ഭർത്താവിനൊപ്പം താമര കുളത്തിൽ സുന്ദരിയായി നടി സ്നേഹ..ചിത്രങ്ങൾ കണ്ട് സന്തോഷത്തിൽ ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത നടിയാണ് സ്നേഹ. ഇങ്ങനെ ഒരു നിലാപക്ഷി എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിയ സ്നേഹ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചുവടുമാറ്റം നടത്തിയെങ്കിലും മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് എന്ന് പറയാം. താരത്തിന്റെ അഭിനയ ജീവിതത്തിന്റെ അരങ്ങേറ്റം മലയാള സിനിമയിൽ നിന്നാണെങ്കിലും പിന്നീട് അന്യഭാഷകളിൽ ആണ് കൂടുതൽ അഭിനയിച്ചത്. സ്നേഹ മലയാളത്തിൽ അഭിനയിക്കുമ്പോൾ എല്ലാം തന്നെ മലയാളികൾക്ക് വളരെ നല്ല സിനിമകളാണ് നൽകാറുള്ളത്.

ഏതാനും ചുരുക്കം മലയാള സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും താരത്തെ ഇരുകൈയും നീട്ടിയാണ് മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. തുറുപ്പുഗുലാൻ ശിക്കാർ, പ്രമാണി, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ച് ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. സിനിമാ മേഖലയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു താരത്തിന്റെ വിവാഹം നടൻ പ്രസന്നയുമായി നടക്കുന്നത്. ഈ താരവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ ആണെന്ന് നിസംശയം പറയാം.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും ആരാധകർക്കിടയിൽ വളരെ പ്രചാരമാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് നടി സ്നേഹ തന്റെ ഇന്സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങൾ. സ്നേഹയും നടൻ പ്രസന്നയും ഒപ്പം ഈ ദമ്പതികളുടെ മക്കളും ഒന്നിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. നടി സ്നേഹയുടെ പിറന്നാളിനോട് അനുബന്ധിച്ച് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന ചിത്രങ്ങളാണ് ഇത്.

താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ചിത്രങ്ങൾക്ക് താഴെ ക്യൂട്ട് ചിത്രങ്ങൾ എന്നും. പിറന്നാൾ ആശംസകൾ എന്നും. എവർഗ്രീൻ സ്മൈലിങ് ക്യൂൻ എന്നും, ആരാധകർ പറയുന്നു. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന മലയാളം ത്രില്ലർ സിനിമയിൽ നടി സ്നേഹയും എത്തുന്നുണ്ട് എന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ട്. ഈ സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനും ഒപ്പം തന്നെ താരത്തിന്റെ അതുല്യ പ്രകടനം കാണാനുമായി കാത്തിരിക്കുകയാണ് ആരാധകർ.

 

View this post on Instagram

 

A post shared by Sneha (@realactress_sneha)

Leave a Reply

Your email address will not be published. Required fields are marked *