സഹോദരന്റെ വിവാഹത്തിനായി ഒരുങ്ങി നടി രശ്മി.!!! ചിത്രങ്ങൾ കണ്ട് ആവേശത്തോടെ ആരാധകർ.

എക്കാലത്തെയും മലയാളികളുടെ പ്രിയ നായികമാരിൽ സ്ഥാനം പിടിച്ച താരമാണ് രശ്മി സോമൻ. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയ് മുന്നേറി കൊണ്ടിരിക്കുന്നത്. മഗ്രിബ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കു മുമ്പിൽ എത്തിയ താരം ആദ്യത്തെ കണ്മണി, വർണ്ണപ്പകിട്ട്, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി.

തന്റെ പരിശ്രമത്തിലൂടെയും അഭിനയ മികവിലൂടെയും നിരവധി ആരാധകരെ താരം സ്വന്തമാക്കി. ഒരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു ഡാൻസറും അവതാരികയും കൂടിയാണ്. മലയാളികളുടെ പ്രിയതാരമായ രശ്മി സോമന്റെ ആദ്യത്തെ വിവാഹം പരാജയപ്പെട്ടെങ്കിലും പിന്നീട് ഗോപിനാഥിനെ വിവാഹം ചെയ്യുകയും ഇരുവരും കൂടി വിദേശത്ത് താമസമാക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആണ് താരം ചെയ്തുകൊണ്ടിരുന്ന കാർത്തിക ദീപം എന്ന പരമ്പരയുടെ പാക്കപ്പ് ദിവസമാണ് അറിയിച്ചത്. വളരെ വിഷമത്തോട് കൂടിയുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറെ സജീവമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആരാധകർക്കായി ഒരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ്. തന്റെ സഹോദരനായ വിവേക് ആനന്ദിന്റെ വിവാഹ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുള്ളത്.

താരം തന്നെയാണ് അവ പങ്കുവെച്ചിരിക്കുന്നത്. രശ്മി സോമൻ വിവാഹ വേളയിൽ ഓറഞ്ച് നിറത്തിലുള്ള സാരിയിൽ വളരെ മനോഹരമായിട്ടാണ് എത്തിയിരിക്കുന്നത്. താരം തന്റെ സഹോദരിയുടെയും സഹോദരന്റെയും കൂടെ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതോടെ നിരവധി പേരാണ് ലൈക്കും കമന്റ്മായി രംഗത്ത് വന്നത്. രശ്മി സോമന്റെ ആരാധകർ തന്നെയാണ് ഇരുവരുടെയും വിവാഹ ജീവിതത്തിന് ആശംസകൾ അറിയിച്ചത്.

 

View this post on Instagram

 

A post shared by Reshmi Soman (@reshmi_soman11)

Leave a Reply

Your email address will not be published. Required fields are marked *