സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിച്ച് നടി പാർവതി!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് പാർവതി ജയറാം. സിനിമ മേഖലയിൽ ഇന്ന് ഒട്ടും തന്നെ സജീവമല്ലെങ്കിലും പാർവതി ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളിലൂടെയും മലയാളികൾ ഇന്നും ഈ നടിയെ ഓർക്കുന്നു എന്ന് പറയാം. അത്രമാത്രം വളരെ മികച്ച രീതിയിൽ ആണ് പാർവതി ഓരോ കഥാപാത്രങ്ങളും ചെയ്തിരിക്കുന്നത്. വിവാഹ ശേഷം സിനിമ മേഖലയിൽ നിന്ന് അകന്നു നിൽക്കുബോഴും ഇന്നും മലയാളികൾ ഇഷ്ട്ടപെടുന്ന അഭിനേതാക്കളിൽ ഒരാളാണെന്ന് പറയാം.

അതുകൊണ്ടുതന്നെ ഈ താരത്തിന്റെ ഏതൊരു വാർത്തയും വിശേഷങ്ങളും ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നതാണ് പാർവതിയുടെ പുതിയ ചിത്രങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലാണ് പാർവതി കൂട്ടുകാർക്കൊപ്പം യാത്രകൾ നടത്തുന്നത്. ഈ യാത്രയുടെയും സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകർക്കായി താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ അധികം സജീവമല്ലെങ്കിലും പാർവതിയുടെ ഏതൊരു വിശേഷങ്ങളും അറിയാൻ ഏറെ ഉത്സാഹത്തോടെ ആരാധകർ കാത്തിരിക്കാറുണ്ട്. യാത്രകൾ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ് പാർവതി എന്ന് പറയാം. ഇതിനു മുൻപ് മക്കൾക്ക് ഒപ്പം ലണ്ടനിൽ പോയ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. അതിനു പിന്നാലെയാണ് പാർവതി സുഹൃത്തുക്കൾക്കൊപ്പം യാത്രയ്ക്ക് പോകുന്നത്.

ആദ്യമായാണ് താരം തന്റെ സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകുന്ന ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. ഈ ചിത്രങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും വളരെ വലിയ സ്വീകാര്യത നേടിയെന്ന് പറയാം. നിരവധി പേരാണ് പാർവതിയുടെ ഈ ചിത്രങ്ങൾക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്. നവ്യ നായർ, മഞ്ജു വാര്യർ, എന്നിവരൊക്കെയും വീണ്ടും സിനിമ മേഖലയിലേക്ക് തിരിച്ചുവരവ് നടത്തിയത് പോലെ പാർവതിയുടെയും ഒരു ഗംഭീര തിരിച്ചുവരവിനായാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *