സുഹൃത്തുക്കളുമായി കിടിലൻ ട്രിപ്പ് നടത്തി നടി പാർവതി!! ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ.

മലയാളി പ്രേക്ഷകരുടെ പ്രിയ നായികമാരിൽ മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച നടിയാണ് പാർവതി തിരുവോത്ത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു എന്ന് പറയാം. ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് മുമ്പിൽ ആദ്യമായി എത്തുന്നത് എങ്കിലും നോട്ട്ബുക്കിലെ പൂജ കൃഷ്ണൻ എന്ന എന്ന കഥാപാത്രത്തിലൂടെയാണ് ആരാധകർ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ ചെയ്യുകയും മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു.

അഭിനയ മികവ് കൊണ്ടും കഠിനപ്രയത്നങ്ങൾ കൊണ്ടും നിഷ്പ്രയാസം മോളിവുഡിൽ നിന്നും കന്നട, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും പാർവതി തന്റെ കഴിവ് തെളിയിച്ച് മുന്നേറുകയാണ്. ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ സിനിമകളിലൂടെ അതുല്യ പ്രകടനം കാഴ്ചവെച്ച് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. നടി പാർവതി തനിക്ക് കിട്ടുന്ന ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂർണ്ണതയിൽ ആരാധകരിലേക്ക് എപ്പോഴും എത്തിക്കാൻ നോക്കാറുണ്ട്.

അത്രമാത്രം അഭിനയ ജീവിതത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ എല്ലാം വളരെ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. നടി പാർവതി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരു പിടി നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയാണ് പാർവതി.

അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതാണ് നടി പാർവതിയും സുഹൃത്തുക്കളും ഒന്നിച്ചുള്ള ചിത്രങ്ങൾ. പാർവതിയും താരത്തിന്റെ സുഹൃത്തുക്കളും അവധി സമയം ഒന്നിച്ച് ചെലവഴിക്കാൻ ഗോവയിൽ പോകുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പോസ്റ്റ് ചെയ്യുന്നത്. ലാറിസ റിസോർട്ടിലാണ് സമയം ചെലവഴിക്കാൻ എത്തുന്നത്. കൂട്ടത്തിൽ നടി റീമ കല്ലിങ്കലും എത്തുന്നുണ്ട്. ഇവർ ഒന്നിച്ചുള്ള സമയം അത്രക്കധികം ആഘോഷിച്ചു എന്ന് തന്നെ പറയാം. ഇവരുടെ ചിത്രങ്ങളെല്ലാം പുറത്തുവന്നതോടെ നിരവധി പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

Leave a Reply

Your email address will not be published. Required fields are marked *