പൊരി വെയിലത്ത് മണ്ണിനോട് മല്ലിട്ട് നടി പത്മപ്രിയ… ചിത്രങ്ങൾ പങ്കുവെച്ച് താരം.!!

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച നടിയാണ് പത്മപ്രിയ. തന്റെ അഭിനയം കൊണ്ട് മലയാളികളുടെ മനം കവരാൻ താരത്തിന് സാധിച്ചു. സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് സിനിമയിലൂടെ ആണ് അഭിനയ ജീവിതത്തിന് പത്മപ്രിയ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കാഴ്ച എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായാണ് താരം എത്തുന്നത്. മലയാളത്തിലെ ആദ്യ സിനിമ ആയ കാഴ്ചയിൽ ഗംഭീര പ്രകടനമാണ് പത്മപ്രിയ കാഴ്ച വയ്ക്കുന്നത്.

തുടർന്ന് സിനിമകളുടെ ഘോഷയാത്ര തന്നെയായിരുന്നു എന്ന് പറയാം. സിനിമകളിൽ വളരെയധികം സജീവമായിരിക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം ജാസ്മിൻ ഷായുമായി നടക്കുന്നത്. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിന്ന താരത്തെ ഇന്നും മലയാളികൾ ഏറെ സ്നേഹത്തോടെയാണ് ഓർക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ പത്മപ്രിയ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ സമയം കണ്ടെത്താറുണ്ട്.

അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ. ഒരു താര ജാഡയും ഇല്ലാതെ സാധാരണ ഒരു വസ്ത്രം ധരിച്ച് മണ്ണിൽ കിളയ്ക്കുകയും വിത്തുകളും ചെടികളും നടുകയും ചെയ്യുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നത്. സെക്കൻഡുകൾക്കുള്ളിൽ ആണ് താരത്തിന്റെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത്. ട്രൂ ഇൻസ്പിരേഷൻസ് എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത്.

ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി ആരാധകർ രംഗത്തെത്തുകയും ചെയ്തു. ഒരു ഇടവേളക്ക് ശേഷം ശ്രീജിത്ത് സംവിധാനം ചെയ്ത ഒരു തെക്കൻ തല്ലു കേസ് എന്ന ചിത്രത്തിലൂടെ ആണ് പത്മപ്രിയ വീണ്ടും തിരിച്ചുവരവ് നടത്തിയത്. ബിജുമേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ സിനിമയിൽ വളരെ നല്ല പ്രകടനം ആണ് പത്മപ്രിയ കാഴ്ചവെക്കുന്നത്. ആരാധകരിൽ നിന്നും വളരെ നല്ല അഭിപ്രായങ്ങളാണ് താരത്തിനും ഒപ്പം ഈ സിനിമയ്ക്കും ലഭിച്ചത്.

 

View this post on Instagram

 

A post shared by Padma Priya (@padma.priya__)

Leave a Reply

Your email address will not be published. Required fields are marked *