വീണ്ടും പുത്തൻ ചിത്രങ്ങളുമായി നടി നവ്യ നായർ!! ചിത്രങ്ങൾ കണ്ട് ക്യൂട്ട് എന്ന് പറഞ്ഞ് ആരാധകർ.

എക്കാലത്തെയും മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് നവ്യാനായർ. സിനിമാ മേഖലയിൽ വന്ന കാലം തൊട്ട് ഇന്നുവരെയും മലയാളികൾ ഇരുകൈയും നീട്ടി ആണ് നവ്യയെ സ്വീകരിക്കുന്നത്. സിനിമാ മേഖലയിൽ നിന്ന് പിന്മാറിയാലും ആരാധകർ എന്നും സ്നേഹത്തോടെ ഓർക്കും എന്നതിന് തെളിവാണ് ഇന്നും നവ്യയോടുള്ള ആരാധകരുടെ ഇഷ്ടം. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും പൊതുവേദികളിൽ നിന്നും അകന്നു നിന്നപ്പോൾ മലയാളി പ്രേക്ഷകരെ വളരെയധികം നിരാശയിലായിരുന്നു.

അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവാനായി ആരാധകർ കാത്തിരിക്കുകയായിരുന്നു എന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി എന്ന സിനിമയിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്തിയപ്പോൾ മലയാളികൾക്ക് ഒത്തിരി സന്തോഷമാണ് ഉണ്ടാക്കിയത്. താരത്തിന്റെ തിരിച്ചുവരവിന് ശേഷം പൊതുവേദികളും സമൂഹമാധ്യമങ്ങളിലും എല്ലാം തന്നെ വളരെയധികം സജീവമാണ്.

തന്നെ ഇത്രയ്ക്ക് അധികം സ്നേഹിക്കുന്ന പ്രേക്ഷകർക്ക് മുമ്പിൽ തന്റെ ജീവിതത്തിലെ ഏതൊരു സന്തോഷ നിമിഷവും വാർത്തയും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. ആരാധകർക്കിടയിൽ ആകട്ടെ നവ്യയുടെ വാർത്തയും വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടി നവ്യാനായർ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. വിജയ ദശമിയോട് അനുബന്ധിച്ചുള്ള വളരെ മനോഹരമായ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ നവ്യ പോസ്റ്റ് ചെയ്യുന്നത്.

നീല നിറത്തിലുള്ള സാരി അണിഞ്ഞ് അതിന് ഒന്നും കൂടി കൂടുതൽ ഭംഗി നൽകുന്ന ആഭരണങ്ങൾ ധരിച്ച് മുല്ലപ്പൂ ചൂടിയാണ് ചിത്രങ്ങളിൽ നവ്യ എത്തുന്നത്. ഒപ്പം തന്നെ തമ്പുരുവും പിടിച്ചിരിക്കുന്ന ചിത്രവും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നു. ഒട്ടനേകം കമന്റുകളാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്. നീല നിറത്തിലുള്ള സാരിയിൽ വളരെ ഭംഗിയായിട്ടുണ്ടെന്നും, താരത്തിന്റെ പുഞ്ചിരി വളരെ രസകരമാണെന്നും ആരാധകർ പറയുന്നു. ധാരാളം പേരാണ് നവ്യയുടെ ഈ കിടിലൻ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Leave a Reply

Your email address will not be published. Required fields are marked *