കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് നടി മീര ജാസ്മിൻ!! ചിത്രങ്ങൾ വൈറലാക്കി ആരാധകർ.

പരിചയപ്പെടുത്തലുകൾ ഒട്ടും തന്നെ ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയ നടിയാണ് മീര ജാസ്മിൻ. ആരാധകരുടെ പ്രിയങ്കരിയായ മീര ജാസ്മിന്റെ ഏതൊരു വാർത്തയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അതുകൊണ്ട് തന്നെ താരം തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അത്തരത്തിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ചിത്രങ്ങളാണ് നടി മീര ജാസ്മിന്റെത്. ദീപാവലി ദിനത്തോട് അനുബന്ധിച്ച് വീട്ടുകാരോടൊപ്പം ദീപാവലി ഗംഭീരമായി ആഘോഷിക്കുന്ന ചിത്രങ്ങളാണ് മീര ജാസ്മിൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്.

ദീപങ്ങൾ തെളിയിച്ചും പൂത്തിരികൾ കത്തിച്ചും കുടുംബവും ഒത്ത് വളരെ സന്തോഷത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നത്. ചിത്രങ്ങൾ പുറത്തുവന്ന സെക്കൻഡുകൾക്കുള്ളിൽ തന്നെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റുകയായിരുന്നു. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിൽ ലൈക്കുകളും കമന്റുകളും ഒപ്പം തന്നെ ദീപാവലി ആശംസകളും നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. മലയാള സിനിമയിൽ നിന്ന് അകന്നു നിന്നാലും ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ് മീര ജാസ്മിൻ എന്ന് നിസംശയം പറയാം.

അത്രമാത്രമാണ് താരം ജീവൻ നൽകിയ ഓരോ കഥാപാത്രങ്ങളെയും മലയാളികൾ സ്വീകരിച്ചിട്ടുള്ളത്. സൂത്രധാരൻ എന്ന സിനിമയിലൂടെ ആണ് മീര ജാസ്മിൻ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കസ്തൂരിമാൻ, ഗ്രാമ ഫോൺ, സ്വപ്നകൂട് തുടങ്ങി ഒട്ടനേകം സിനിമകളിൽ ഭാഗമാകാനും താരത്തിന് സാധിച്ചു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി സിനിമകളിൽ അഭിനയിച്ച് ഒട്ടനേകം ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

മലയാളികൾക്കിടയിൽ മാത്രമല്ല തമിഴ്, തെലുഗ്, കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിച്ച് താരം തന്റെ കഴിവുകൾ തെളിയിക്കുകയായിരുന്നു. വിവാഹശേഷം അഭിനയ ജീവിതത്തിൽ അധികം സജീവം ആയിരുന്നില്ലെങ്കിലും ‘മക്കൾ’ എന്ന സിനിമയിലൂടെ അതി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ജയറാമിന്റെ നായികയായാണ് താരം എത്തുന്നത്. ഒരുപാട് നാളുകൾക്കു ശേഷം മീരാ ജാസ്മിനെ വീണ്ടും കണ്ട സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ.

 

View this post on Instagram

 

A post shared by Meera Jasmine (@meerajasmine)

Leave a Reply

Your email address will not be published. Required fields are marked *