Actress Mahalakshmi With Love Marriage : സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും സുപരിചിതയായ നടിയാണ് മഹാലക്ഷ്മി. താരത്തിന്റെ വിവാഹമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ സജീവമായിരിക്കുന്നത്. മഹാലക്ഷ്മിയെ വിവാഹം കഴിച്ചിരിക്കുന്നത് തമിഴ് നിർമ്മാതാവ് രവിന്ദർ ചന്ദ്രശേഖരനെയാണ്. ഇരുവരുടെയും പ്രണയ വിവാഹവും ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. തിരുപ്പതിയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ബന്ധുക്കളും സുഹൃത്തുക്കളും തുടങ്ങി നിരവധി പേരാണ് ഇരുവരുടെയും ജീവിതത്തിലെ പ്രധാന നിമിഷങ്ങളിൽ സാക്ഷികളാകാൻ വന്നു ചേർന്നത്. മഹാ ലക്ഷ്മിയുടെയും ഭർത്താവും രവിന്ദർ ചന്ദ്രശേഖരന്റെയും രണ്ടാം വിവാഹമാണിത്. രവിന്ദർ നിർമ്മിക്കുന്ന ‘വിടിയും വരെ കതിരു’ എന്ന പുതിയ സിനിമയിലൂടെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത് എന്നാണ് റിപ്പോർട്ട്.
തുടർന്ന് മഹാ ലക്ഷ്മിയും രവീന്ദറും വിവാഹത്തിലൂടെ ഒന്ന് ചേരുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ സജീവമായ നടി കഴിഞ്ഞ ദിവസങ്ങളിൽ തന്റെ പുതിയ സിനിമയായ ‘വിടിയും വരെ കതിരു പൂജയുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. രവീന്ദർ നിർമ്മിക്കുന്ന ഈ സിനിമയിൽ നടി മഹാ ലക്ഷ്മി പ്രധാന വേഷം ചെയുണ്ട്. നടിയും അവതാരികയുമായ മഹാലക്ഷ്മിയുടെ വിവാഹ വാർത്താ പുറത്തുവന്നപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തു.
നിരവധി പേരാണ് ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയത്. ഇരുവരുടെയും ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി പേരാണ് ലൈക്കും കമന്റുകളും നൽകി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച നടിക്ക് ഒട്ടനേകം പേർ വിവാഹാശംസകൾ നേരുകയും ചെയ്തു. ഇരുവരുടെയും വിവാഹ വിശേഷങ്ങൾ കൂടുതൽ അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒപ്പം അവരുടെ പുതിയ സിനിമ വിശേഷങ്ങളും.