Actress Kalyani Shines In The Role Of Onam : ഈ അടുത്ത കാലത്ത് വന്ന് മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി. സിനിമ പാരമ്പര്യമുള്ള പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് മലയാളികൾക്ക് മുൻപിൽ ആദ്യമായ് എത്തുന്നത്. ‘ഹലോ’ എന്ന് തെലുങ്ക് ചലച്ചിത്രമാണ് ആദ്യമായി താരം ചെയ്യുന്നത്. കല്യാണി തന്റെ ആദ്യ മലയാള സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവർന്നു.
മരക്കാർ അറബി കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല എന്നിവയാണ് മലയാളത്തിൽ താരം ചെയ്തിരിക്കുന്ന ചിത്രങ്ങൾ. വളരെ ചുരുക്കം സിനിമകൾ മാത്രം ചെയ്തിട്ടുള്ളൂ എങ്കിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. നസ്രിയക്ക് ശേഷം തന്റെ ക്യൂട്ട്നസിലൂടെയും അഭിനയത്തിലൂടെയും ആരാധകരെ സ്വന്തമാക്കി മുന്നേറികൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ആണ് താരം ഓണ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറി. നടി പൂർണിമ ഇന്ദ്രജിത്തിന്റെ പ്രാണയിൽ നിന്നോരുക്കിയ കസവു ചുരിദാർ അണിഞ്ഞാണ് കല്യാണി എത്തുന്നത്. മുല്ലപ്പൂ വെച്ച് കൈകൾ നിറയെ സ്വർണ്ണ നിറത്തിലുള്ള കുപ്പി വളയിട്ട് അതിസുന്ദരി ആയിട്ടാണ് കല്യാണി ഓണത്തിനായി ഒരുങ്ങിയിട്ടുള്ളത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കുകൾ നൽകിയത്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന ചലചിത്രമാണ് കല്യാണിയുടെ ഏറ്റവും പുതിയ സിനിമ. സിനിമയിൽ ടോവിനോ തോമസിന്റെ നായികയായാണ് കല്യാണി എത്തുന്നത്. തല്ലുമാല എന്ന സിനിമക്ക് വൻ പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിലും സിനിമ മേഖലകളിൽ താരം എന്റേതായ സ്ഥാനം കണ്ടെത്തുകയും, തിരക്കുള്ള നടിയായി മാറുകയും ചെയ്തു.
View this post on Instagram