ഓർമ്മകൾ പുതുക്കി നടി ജ്യോതി കൃഷ്ണ!! ചിത്രങ്ങൾ വൈറൽ ആക്കി ആരാധകരും.

ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളികൾക്ക് മുമ്പിൽ എത്തിച്ചേർന്ന നടിയാണ് ജ്യോതി കൃഷ്ണ. തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. അവതാരികയായും റേഡിയോ ജോക്കിയായും മലയാളികൾക്ക് മുൻപിൽ എത്തിയിരുന്നെങ്കിലും സിനിമകളിലൂടെയാണ് താരത്തെ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. വളരെ ചുരുക്കം സമയം കൊണ്ട് തന്നെ നിരവധി സിനിമകളിൽ നായികയായും സഹനടിയായും വേഷം ചെയ്ത ജ്യോതി കൃഷ്ണ മലയാളികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

ബോംബെ മാർച്ച് 12 നു ശേഷം ലാസ്റ്റ് ബെഞ്ച്, ഉന്നം, മാസ്റ്റേഴ്സ്, ഗോഡ് ഫോർ സെയിൽ, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി അനവധി സിനിമകളിൽ ഭാഗമാകാൻ താരത്തിന് സാധിച്ചു. താരത്തിന്റെ അഭിനയത്തിലൂടെ നിഷ്പ്രയാസം നിരവധി ആരാധകരെ സ്വന്തമാക്കി. കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയിലാണ് താരം ഏറ്റവും അവസാനമായി അഭിനയിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം നടി രാധികയുടെ സഹോദരനായ അരുൺ ആനന്ദ് രാജയുമായ് നടക്കുന്നത്.

വിവാഹശേഷം സിനിമകളിൽ നിന്നും അകന്നുനിന്ന നടി ജ്യോതി കൃഷ്ണ ഭർത്താവിനൊപ്പം ദുബായിൽ കുടുംബവുമായി താമസിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം തന്റെ എല്ലാ വിശേഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ നടൻ സുരേഷ് ഗോപിക്കൊപ്പം നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.

20 വർഷം മുമ്പുള്ള ജ്യോതി കൃഷ്ണയുടെയും മലയാളികളുടെ സ്വന്തം നായകനായ സുരേഷ് ഗോപിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും ഈയടുത്ത് എടുത്ത പുതിയ ചിത്രങ്ങളും കോർത്തിണക്കിയാണ് നടി ജ്യോതി കൃഷ്ണ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. താരത്തിന്റെ ഈ ചിത്രങ്ങൾ പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ഒപ്പം തന്നെ ധാരാളം പേരാണ് ലൈക്കുകളും കമന്റുകളും നൽകി രംഗത്തെത്തുന്നത്. വിവാഹശേഷം മലയാളികൾക്ക് മുമ്പിൽ നിന്ന് അപ്രത്യക്ഷമായ ഈ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *