സ്വന്തം സുജാതയിൽ നിന്നും അവധിയെടുത്ത് നടി ചന്ദ്ര ലക്ഷ്മൺ… ദുഃഖത്തോടെ ആരാധകർ.!

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് ചന്ദ്ര ലക്ഷ്മൺ. ഈ പരമ്പരയുടെ ആരാധകർക്ക് സന്തോഷവും എന്നാൽ ഇത്തിരി സങ്കടവും നൽകുന്ന ദിവസങ്ങളാണ് ഇനിയുള്ളത് എന്ന് പറയാം. ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായ സുജാത ഈ പരമ്പരയിൽ നിന്നും മാറി നിൽക്കുന്നു എന്ന വാർത്തയാണ് ആരാധകർക്കായി പങ്കുവെക്കുന്നത്. പ്രസവകാലം അടുത്തതുകൊണ്ടുതന്നെ ഇതിനു വേണ്ടിയാണ് ഈ പരമ്പരയിൽ നിന്നും ഒരിടവേളക്ക് പോകുന്നത്.

ഒമ്പതര മാസമായ ചന്ദ്രക്ക് ഇനി പ്രസവത്തിനായി കുറച്ചു ദിവസമേ ബാക്കിയുള്ളൂ അതുകൊണ്ടുതന്നെയാണ് താരം ഇപ്പോൾ അവധിയെടുത്ത് പോകുന്നത്. താരത്തിന്റെ ഭർത്താവും ഈ പരമ്പരയിലെ തന്നെ ആദം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോഷ് ക്രിസ്റ്റി ചന്ദ്രിക്കായി ഒരു സർപ്രൈസ് ഒരുക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോയും രസകരമായ നിമിഷങ്ങളും ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് എന്ന് പറയാം. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് ചന്ദ്രയുടെ ഡെഡിക്കേഷനെപ്പറ്റിയും, നിറവയറുമായി നിൽക്കുമ്പോൾ പോലും ഷൂട്ടിംഗിലെ ഫൈറ്റ് സീൻ അഭിനയിച്ചു എന്നും  അണിയറ പ്രവർത്തകർ പറയുന്നു.

തുടർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയും ഏവരോടും നന്ദിയും പറയുന്നുണ്ട്. കൂടാതെ ഇത്രയും കാലം തങ്ങളുടെ കൂടെ ഉണ്ടായിരുന്ന രശ്മി ചേച്ചിയെ കുറിച്ച് താരം പറയുന്നു. വാക്കുകൾ ഇങ്ങനെ. ഇന്ന് ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് രശ്മി ചേച്ചിയെ ആണെന്നും, രശ്മി ചേച്ചി ഒത്തിരി കാത്തിരുന്ന നിമിഷമായിരുന്നു ഇരുവരുടെയും കുഞ്ഞിനെ കാണണമെന്നും ഒരുപാട് പ്ലാനുകളും പറയാറുണ്ടെന്നും വീഡിയോയിലൂടെ ചന്ദ്ര ലക്ഷ്മൺ പറയുന്നു. ഷോട്ടിനു പോകുമ്പോൾ വാവയെ രശ്മി ചേച്ചി നോക്കാമെന്ന് പറഞ്ഞിരുന്നു എന്നും നിറകണ്ണുകളോടെ ചന്ദ്ര പറയുന്നു.

ഞങ്ങളിൽ നിന്ന് വേർതിരിഞ്ഞു പോയാലും ഒരു ഗാർഡിയൻ എയ്ജൽ പോലെ ലൈഫിൽ എപ്പോഴും ഉണ്ടാകുമെന്നും അറിയിക്കുന്നുണ്ട്. കുഞ്ഞുവാവയ്ക്ക് ആയ് ഞങ്ങളും കാത്തിരിക്കുന്നു എന്നും, രണ്ടുപേർക്കും ആരോഗ്യമുള്ള കുഞ്ഞുണ്ടാവട്ടെ എന്നും, ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും വീഡിയോയ്ക്ക് താഴെ ആരാധകർ പറയുന്നുണ്ട്. ഒപ്പം തന്നെ ഇവരുടെ ഈ രസകരമായ വീഡിയോയ്ക്ക് നിരവധി പേരാണ് ലൈക്കുകളുമായി രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *