പിന്നെയും ചെറുപ്പമായി നടി ഭാമ!! ഫോട്ടോ പൊളിച്ചൂട്ടോ എന്ന് ആരാധകരും.

ഏവർക്കും പരിചയപെടുത്തലുകളുടെ ആവശ്യം ഇല്ലാത്ത നടിയാണ് ഭാമ. മലയാളികളുടെ പ്രിയങ്കരിയായ ഭാമ വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ആണ് ആരാധകരുടെ മനം കവർന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് താരം അരങ്ങേറ്റം കുറിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല.

കഴിഞ്ഞ ദിവസങ്ങളിൽ നടി ഭാമ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ഭാമ എത്തുന്നത്. ഈ ഡ്രസ്സിൽ വളരെ സിമ്പിൾ ലുക്കിൽ ആണ് ഭാമ വരുന്നത്. ചിത്രങ്ങൾ പുറത്ത് വന്നതോടെ ആരാധകർ സെക്കൻഡുകൾക്കുള്ളിൽ വൈറൽ ആക്കുകയായിരുന്നു. അന്നും ഇന്നും ഭാമയെ കാണാൻ ഒരുപോലെ ആണെന്നും ചിത്രങ്ങളിൽ ഒത്തിരി സുന്ദരി ആണെന്നും പറയുന്നു.

അനേകം പേരാണ് താരത്തിന്റെ കിടിലൻ ലുക്ക് കണ്ട് രസകരമായ കമന്റുകൾ നൽകുന്നത്. വർഷങ്ങൾ കഴിയുമ്പോഴും പിന്നെയും ചെറുപ്പമാകുന്നു എന്നും ചിലർ പറയുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും നൽകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ വാസുകി എന്ന സംരംഭം ആരംഭിച്ചത്. പട്ടുസാരികളുടെ വൻ ശേഖരണത്തോട് കൂടിയതാണ് വാസുകി.

ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും പൂർണ്ണ പിന്തുണയോടെ തുടങ്ങിയ ഈ സംരംഭം ഏറെ സന്തോഷത്തോടെയാണ് ആരാധകരെ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആരാധകരോട് തന്റെ സന്തോഷവാർത്ത പങ്കുവെച്ചിരുന്നത്. നിരവധി താരങ്ങളും ഒപ്പം ആരാധകരും ആശംസകളുമായി എത്തിയിരുന്നു. വിവാഹത്തിനുശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നുനിന്ന ഭാമ ഇന്നും മലയാളികളുടെ പ്രിയങ്കരിയാണ്.

 

View this post on Instagram

 

A post shared by Bhamaa (@bhamaa)

Leave a Reply

Your email address will not be published. Required fields are marked *