മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു നടിയാണ് ആശാ ശരത്. മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് ചുവടുവെപ്പ് നടത്താനും മലയാളികളുടെ പ്രിയങ്കരനായി മാറാനും താരത്തിന് നിഷ്പ്രയാസം സാധിച്ചു. കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ആശാ ശരത്. അഭിനയത്തിലൂടെ മാത്രമല്ല ഡാൻസിലൂടെയും മലയാളികളെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചു. ധാരാളം പേരാണ് ആശ ശരത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കാറുള്ളത്.
ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായാണ് താരം എത്തുന്നത്. ആശ ശരത്തിന്റെ മൂത്ത മകളായ ഉത്തരയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഈ താര കുടുംബം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മകളുടെ വിവാഹ നിശ്ചയിച്ചടങ്ങുകൾ കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചായിരുന്നു നടത്തിയത്. വൻ ആഘോഷത്തോടെയാണ് മകളുടെ വിവാഹ നിശ്ചയിച്ച ചടങ്ങുകൾ നടത്തിയത്.
ചുവപ്പ് നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് ഉത്തരയും അമ്മ ആശ ശരത്തും ചടങ്ങുകൾക്കായി എത്തുന്നത്. മമ്മൂട്ടി, ദിലീപ്, രമേഷ് പിഷാരടി, മനോജ് കെ ജയൻ തുടങ്ങി ഒട്ടനേകം താരങ്ങളും ആശാ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ അടുത്തിടെ ആശയുടെ മകൾ ഉത്തരയും സിനിമയിലേക്ക് ചുവടുവെപ്പ് നടത്തിയിരുന്നു. അമ്മയെപ്പോലെ തന്നെ മകളും നല്ലൊരു നർത്തകയാണ്. ഖേദ്ദ എന്ന സിനിമയിലാണ് ആശരത്തിനൊപ്പം ഉത്തര സിനിമകളിലേക്ക് എത്തുന്നത്.
ഉത്തരയുടെ ജീവിതപങ്കാളിയായ് എത്തുന്നത് ആരെന്നു കണ്ടെങ്കിലും ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. അമ്മയെപ്പോലെ തന്നെ സിനിമകളിലും നൃത്തത്തിലും ഒരുപാട് തിളങ്ങും എന്ന് ചിന്തിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി താരത്തിന്റെ വിവാഹനിശ്ചയ വാർത്ത എത്തുന്നത്. ഒട്ടനേകം പേരാണ് ആശയുടെ മകൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. വിവാഹ നിശ്ചയം ഇത്രയും കെങ്കേമം ആയ സ്ഥിതിക്ക് വിവാഹം എങ്ങിനെയാകും എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.