നീലക്കുറിഞ്ഞിയുടെ മനോഹാരിതയിൽ മതിമറന്ന് നടി അമൃത നായർ!! വീഡിയോ ഏറ്റെടുത്ത് ആരാധകർ.

കുടുംബ വിളക്കിലെ ശീതൾ ആയി വന്ന് മലയാളി മനസ്സിൽ ഇടം നേടിയ നായികയാണ് അമൃത നായർ. ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ നാൾ മുതൽ റേറ്റിംഗിൽ ഒന്നാമതായി നിൽക്കുന്ന ഈ പരമ്പരക്കും ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്. അത്തരത്തിൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച നടിയാണ് അമൃത നായർ. ഈ പരമ്പരയിൽ നിന്നുള്ള താരത്തിന്റെ പിന്മാറൽ വളരെയധികം കുടുംബ വിളക്കിലെ ആരാധകരെ നിരാശയിൽ ആഴ്ത്തി എന്ന് പറയാം.

പിന്നീട് മിനിസ്ക്രീനിൽ നിന്നും അകന്നുനിന്ന് താരം ലേഡീസ് റൂം എന്ന വെബ് സീരീസിലൂടെയാണ് മലയാളികൾക്ക് മുൻപിൽ എത്തിയിരുന്നത്. മലയാളികളുടെ പ്രിയങ്കരി ആയതുകൊണ്ട് തന്നെ താരത്തിന്റെ ഏതൊരു വാർത്തയും നിമിഷങ്ങൾക്കുള്ളിൽ ആണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കാണ് അമൃത നായരുടെ പുതിയ ചിത്രങ്ങൾ.

നീലക്കുറിഞ്ഞി കാണാൻ പോകുന്ന വളരെ മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോ രൂപത്തിൽ ആക്കി ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റ് ചെയ്യുന്നത്. ഏവരും കാണാൻ കൊതിക്കുന്ന ഈ പ്രകൃതി ഭംഗിയെ അതിന്റെ മുഴുവൻ മനോഹാരിതയോട് കൂടി മലയാളികൾക്കും മുമ്പിൽ എത്തിക്കാൻ താരത്തിന് സാധിച്ചു. നിരവധി പേരാണ് അമൃതയുടെ ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലൂടെയാണ് അമൃത വീണ്ടും മലയാളികൾക്കു മുൻപിൽ എത്തുന്നത്.

ഈ സീരിയലിലൂടെ അതിഗംഭീര തിരിച്ചുവരത്താണ് അമൃത നടത്തുന്നത്. സ്നേഹ എന്ന കഥാപാത്രമാണ് ഈ പരമ്പരയിൽ താരം ചെയ്യുന്നത്. റെബേക്ക നിതിൻ എന്നിവർ പൂജയും അർജുനും എന്ന കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യുമ്പോൾ അവർക്ക് തൊട്ട് പിന്നാലെയുള്ള മറ്റൊരു കേന്ദ്ര കഥാപാത്രമായാണ് നടി അമൃത തിരിച്ചെത്തുന്നത്. വീണ്ടും ടെലിവിഷൻ പരമ്പരകളിലൂടെ താരത്തെ കണ്ട സന്തോഷത്തിലാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *