തമിഴ് മലയാളം സിനിമകളിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച നടി മുക്തയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ ഈ താരം മലയാളികളുടെ പ്രിയങ്കരിയാണ്. ഇരുകൈയും നീട്ടിയാണ് നടി മുക്തയെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെ ആണ് മുക്ത വിവാഹം ചെയ്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടി മുക്ത പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് മുക്ത തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ മകളുടെ ജീവിതത്തിലെ പുതിയ ആരംഭം ആരാധകർക്കായി പങ്കുവെച്ചത്. നടനും ഒപ്പം തന്നെ നല്ലൊരു നർത്തകനുമായ വിനീത് രാധാകൃഷ്ണന്റെ അടുത്ത് നൃത്തം അഭ്യസിപ്പിക്കാൻ ആയി തന്റെ കണ്മണിയെ ഏറെ സന്തോഷത്തോടെ ചേർക്കുന്ന നിമിഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും അകന്നു നിന്നെങ്കിലും നടി മുക്ത തങ്ങളുടെ ജീവിതത്തിലെ ഏതൊരു സന്തോഷ നിമിഷവും ആരാധകരുമായി പങ്കുവെക്കുന്നതിൽ ഒരു മടിയും കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഏതൊരു മലയാളി പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് മുക്തയും മുക്തയുടെ മകൾ കിയാരയും. അനുഗ്രഹീത കലാകാരന്റെ കീഴിൽ ചുവടുകൾ വച്ച് തുടങ്ങുകയാണ്, പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക എന്നു പറഞ്ഞുകൊണ്ടാണ് താരം തന്റെ മകളുടെ ജീവിതത്തിലെ അതുല്യ നിമിഷങ്ങൾ ആരാധകർക്ക് മുമ്പിൽ പങ്കുവെക്കുന്നത്.
നിരവധി സിനിമകളിലൂടെ ആരാധകരുടെ മനം കവർന്ന നടൻ ആയിരുന്നു വിനീത്. ഒരു അഭിനേതാവ് മാത്രമായിട്ടല്ല ഒപ്പം തന്നെ ധാരാളം ഡാൻസുകളിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കാൻ വിനീതിന് സാധിച്ചിരുന്നു. ഇവരുടെ ഈ അതുല്യ നിമിഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സെക്കൻഡുകൾക്ക് ഉള്ളിൽ ആണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. അനേകം പേരാണ് മുക്തയുടെ കണ്മണി കുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേർന്ന് രംഗത്ത് എത്തുന്നത്.