ബോഡി ബിൽഡിംഗ്‌ ചിത്രങ്ങളുമായ് നടൻ ടോവിനോ.!! ചിത്രങ്ങൾക്ക് താഴെ കമ്മന്റുകളുടെ പ്രവാഹം നടത്തി ആരാധകർ.

മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത യുനടൻമാരിൽ ഒരാളാണ് ടോവിനോ തോമസ്. താരത്തിന്റെയും ഏതൊരു ചിത്രങ്ങളും വിശേഷങ്ങളും അറിയാൻ ഏറെ ആകാംക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. അത്തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് ഈ നടന്റെ ഒരു പഴയകാല ചിത്രം. ഈയടുത്താണ് ആരാധകർ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാക്കി മാറ്റിയത്.

സിനിമയിൽ എത്തും മുമ്പുള്ള ടോവിനോയുടെ ശരീര സൗന്ദര്യം മത്സരത്തിൽ പങ്കെടുക്കുന്ന ഒരു അപൂർവ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. വൺസ് അപോൺ എ ടൈം എന്ന ക്യാപ്ഷനുമായാണ് ഈ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പും ബോഡി ബിൽഡിംഗ് ചെയ്യുന്ന ടോവിനോയുടെ ചിത്രങ്ങളെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ താരത്തിന്റെ ഈ ചിത്രം ആദ്യമായാണ് ആരാധകർ കാണുന്നത് തന്നെ.

ചിത്രങ്ങൾ പുറത്തുവന്ന നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുക്കുകയായിരുന്നു ആരാധകർ. താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഒട്ടനേകം പേരാണ് ലൈക്കുകളും കമന്റുകളുമായി രംഗത്ത് എത്തുന്നത്. വളരെ ചെറിയ വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയ നടൻമാരിൽ ഇടം പിടിച്ച വ്യക്തിയാണ് ടോവിനോ തോമസ്. തന്റെ കഠിനപ്രയത്നങ്ങൾ കൊണ്ടും പരിശ്രമം കൊണ്ടും മലയാളസിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഈ നടൻ.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല എന്ന സിനിമയാണ് ടോവിനോ ഏറ്റവും പുതിയതായി അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയിൽ ഗംഭീര പ്രകടനം ആണ് താരം കാഴ്ച വെക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സിനിമ മേഖലയിൽ തിരക്കുള്ള നടനായി ടോവിനോ മാറിയത്. ഇനിയും ഈ നടന്റെ കൂടുതൽ വിശേഷങ്ങളറിയാൻ ഏറെ ഉത്സാഹത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *