നടൻ ശരണിന്റെ അനിയൻ വിവാഹിതനായി!! ആശംസകളുമായി ചാക്കോച്ചനും.. | Acter Saran Merrage.

Acter Saran Merrage : മലയാള ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ ശരൺ പുതുമന. ഇപ്പോൾ കയ്യെത്തുംദൂരത്ത് എന്ന മലയാള പരമ്പരയിലെ വേഷത്തിലൂടെ നിരവധി ആരാധകരെ ശരൺ സ്വന്തമാക്കിയിരിക്കുകയാണ്. അടുത്തിടെയാണ് ശരണിന്റെ സഹോദരൻ ശരത് കൃഷ്ണ വിവാഹിതനായത്. വധൂവരന്മാരുടെ വിവാഹ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശരണിന്റെ ഭാര്യ റാണി.

രക്തബന്ധമില്ലെങ്കിലും, തന്റെ സഹോദരൻ തന്നെയാണ് ശരത് എന്നാണ് റാണി പറയുന്നത്. ശരത്തിന്റെ വിവാഹചിത്രം പങ്കുവെച്ചുകൊണ്ട് തങ്ങളുടെ സന്തോഷം ആരാധകർക്ക് മുൻപിൽ പങ്കിടുകയാണ് ഇരുവരും. പോസ്റ്റിനു താഴെ ശരത് സ്നേഹപൂർവ്വം കമന്റും ചെയ്തിട്ടുണ്ട്. ജേണലിസ്റ്റും സമൂഹമാധ്യമങ്ങളിൽ സജീവമായ റാണിയുടെയും, ഭർത്താവ് ശരണിന്റെയും പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. റാണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച അനിയൻ ശരത്തിന്റെ വിവാഹ ചിത്രത്തിന് ആശംസകളുമായി മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായ കുഞ്ചാക്കോ ബോബനും എത്തിയിരുന്നു.

കുഞ്ചാക്കോ ബോബൻ ആശംസകൾ അറിയിച്ചതിന്റെ സ്ക്രീൻഷോട്ടും ശരത് കൃഷ്ണ പങ്കുവെക്കുന്നുണ്ട്. റാണി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം ഒരു രസകരമായ ഒരു കുറിപ്പും റാണി പങ്കുവെച്ചിട്ടുണ്ട്. പ്രിയപ്പെട്ട അനിയനും അനിയത്തികുട്ടിക്കും ആശംസകൾ എന്ന രീതിയിലാണ് ആ കുറിപ്പ് എഴുതിയിരിക്കുന്നത്.

മലയാള സീരിയലുകളിൽ സജീവമായ ശരൺ, ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ദൂരദർശൻ ചാനലിലെ പരമ്പരയിലൂടെയാണ് ശരൺ അഭിനയലോകത്തേക്ക് എത്തുന്നത്. ഇതിനോടകം നിരവധി സിനിമകളിൽ ശബ്ദം നൽകിയിട്ടുള്ള ശരൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘കയ്യെത്തും ദൂരത്തു’ എന്ന പരമ്പരയിലെ പോലീസ് കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലയാളിപ്രേക്ഷകരുടെ ഇഷ്ടജോഡി കൂടിയാണ് ശരണും റാണിയും. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. സിനിമയിൽ സജീവമായ ശരൺ ഷോർട്ട് ഫിലിമുകൾ നിർമിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Rani Sarran (@ranisarran)

Leave a Reply

Your email address will not be published. Required fields are marked *