മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത നടനാണ് രഞ്ജിത്ത് മേനോൻ. കമൽ സംവിധാനം ചെയ്ത ഗോൾ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിക്കുന്നത്. രഞ്ജിത്ത് മേനോന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ശ്രദ്ധ ആകർഷിക്കാൻ താരത്തിന് സാധിച്ചു എന്ന് പറയാം. തുടർന്ന് ഓർക്കുക വല്ലപ്പോഴും വെള്ളത്തൂവൽ ജനകൻ നിലാവ് തുടങ്ങി ഒട്ടനവധി സിനിമകളിൽ ഭാഗമാകാൻ താരത്തിന് സാധിച്ചു. രഞ്ജിത്ത് തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും വളരെ മികച്ച രീതിയിൽ ആരാധകരിലേക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ട് .
അതുകൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരനാണ് രഞ്ജിത്ത് മേനോൻ. ഒട്ടനേകം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും നിരവധി ആരാധകരെയാണ് രഞ്ജിത്ത് തന്റെ അഭിനയത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വിശേഷവും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നതാണ് രഞ്ജിത്ത് മേനോന്റെ പുതിയ വിശേഷങ്ങൾ. 2018ലായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. സമൂഹമാധ്യമങ്ങളിൽ എല്ലാം തരംഗം സൃഷ്ടിച്ചത് ആയിരുന്നു ഈ യുവനടന്റെ വിവാഹം.
സമൂഹമാധ്യമങ്ങളിൽ ഒരുപാട് സജീവമാണെങ്കിലും കുടുംബത്തിന്റെ ഒപ്പമുള്ള കൂടുതൽ നിമിഷങ്ങൾ ഒന്നും പങ്കുവെക്കാറില്ല. ഇപ്പോഴിതാ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് രഞ്ജിത്ത് അച്ഛനായി വിവരമാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു താരത്തിന്റെ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷ വാർത്തയാണ് രഞ്ജിത്ത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യുന്നത്. രഞ്ജിത്ത് പങ്കുവെച്ച് ഈ ചിത്രങ്ങൾ പുറത്തുവന്നതോടുകൂടി ആരാധകർ ഒരുപാട് സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്ന് പറയാം.
ഒട്ടനേകം താരങ്ങളും നിരവധി ആരാധകരും ആണ് രഞ്ജിത്തിനും ഭാര്യക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. മലയാളികൾ മാത്രമല്ല തമിഴ് തെലുങ്ക് എന്നീ സിനിമകളിലും അഭിനയിച്ച് പ്രേക്ഷകശ്രദ്ധ ലഭിച്ചത് കൊണ്ട് തന്നെ രഞ്ജിത്തിന്റെ വിശേഷങ്ങൾ എല്ലാം ഏവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നത് ആണെന്നു പറയാം. ഒട്ടനേകം പേരാണ് രഞ്ജിത്ത് പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് ലൈക്കുകളുമായി രംഗത്ത് എത്തുന്നത്. ഒപ്പം തന്നെ മലയാള സിനിമയിൽ ഉള്ള രഞ്ജിത്തിന്റെ അതിഗംഭീര തിരിച്ചുവരവനായാണ് ആരാധകർ കാത്തിരിക്കുന്നത്.
View this post on Instagram