മലയാളികൾക്ക് ഏറെ സുപരിചിതരായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. 90കളിലെ മലയാള സിനിമയിൽ ഭാഗമായിരുന്ന നടൻ തന്റെ അഭിനയം കൊണ്ടും പരിശ്രമം കൊണ്ടും സിനിമ മേഖലയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സുകൃതം, പക്ഷേ, ആലഞ്ചേരി തമ്പ്രാക്കൾ, ഇരട്ടക്കുട്ടികളുടെ അച്ഛൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച കൃഷ്ണ കുമാറിനെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നിരവധി ആരാധകരാണ് തന്റെ അഭിനയത്തിലൂടെ കൃഷ്ണ കുമാർ സ്വന്തമാക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ താരത്തിന്റെയും ഈ താര കുടുംബത്തിന്റെയും ഏതൊരു വാർത്തയും വളരെ പെട്ടെന്നാണ് മലയാളികൾക്കിടയിൽ ഇടം പിടിക്കാറുള്ളത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതാണ് ഈ താരകുടുംബത്തിന്റെ പുത്തൻ ചിത്രങ്ങൾ. കൃഷ്ണകുമാറും ഭാര്യയും മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക, എന്നിവരും ചിത്രങ്ങളും വിശേഷങ്ങളും മറ്റും ഒരുപോലെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നതുകൊണ്ട് ഈ കുടുംബത്തിന്റെ ഏതൊരു വാർത്തയും നിഷ്പ്രയാസം തന്നെ ആരാധകരിലേക്ക് എത്താറുണ്ട്.
നീണ്ട ഒരു ഇടവേളക്ക് ശേഷം കൃഷ്ണകുമാർ വീണ്ടും വീട്ടിലേക്ക് എത്തുകയും ഭാര്യയോടും മക്കളോടും ഒപ്പം സമയം ചെലവഴിക്കുകയും ചെയുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പോസ്റ്റ് ചെയ്യുന്നത്. ഈ വർഷത്തെ ഓണത്തിന് പോലും കുടുംബത്തോടൊപ്പം ചിത്രങ്ങളിൽ ഒന്നും കാണാഞ്ഞത് കൊണ്ട് നിരവധി ആരാധകർ കൃഷ്ണകുമാർ എവിടെ എന്ന് അന്വേഷിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ കൃഷ്ണകുമാർ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അതിനുള്ള മറുപടി നൽകുകയും ചെയ്തിരുന്നു.
ഇപ്പോൾ ഈ താരത്തിന്റെ തിരിച്ചുവരവിൽ സന്തോഷിക്കുകയാണ് മലയാളി പ്രേക്ഷകർ. അച്ഛന് പിന്നാലെ മക്കളായ അഹാനയും ഇഷാനിയും സിനിമ മേഖലയിൽ തിളങ്ങിയതോടെ ഈ കുടുംബത്തിന്റെ ആരാധകർ വർദ്ധിക്കുകയായിരുന്നു എന്നു പറയാം. ഒട്ടനേകം പേരാണ് ഇപ്പോൾ ഈ കുടുംബത്തെ സ്നേഹിക്കുന്നതും കൂടാതെ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നതും.