നടന്റെ കണ്ണ് നിറയിച്ച് ആരാധിക.. വൈറൽ ആയി നടൻ ജയസൂര്യയുടെ പോസ്റ്റ്‌. | Actor Jayasuriya’s Post Went Viral.

Actor Jayasuriya’s Post Went Viral : മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. നടനായും, നിർമ്മാതാവായും, ഗായകനായും ജയസൂര്യ അറിയപ്പെടുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ നടന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർ വൈറൽ ആക്കിയിരിക്കുന്നത്. നടന്റെ കടുത്ത ഒരു ആരാധിക നൽകിയ സമ്മാനം എന്നുപറഞ്ഞുകൊണ്ട് ഉള്ള പോസ്റ്റ് ആണ്വെ നടൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നീതു എന്ന് പേരുള്ള പെൺകുട്ടി എങ്ങനെയാണ് തന്റെ ആരാധികയായത് എന്ന് കാർട്ടൂൺ രൂപത്തിൽ ഉള്ള ഒരു വീഡിയോ ആയാണ് നടൻ പങ്കുവെക്കുന്നത്.

തന്റെ ആദ്യത്തെ സിനിമ മുതൽ തുടങ്ങിയ ആരാധന ഇരുപതു വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുന്നു എന്ന് പോസ്റ്റിൽ പറയുന്നു. നിരവധി ആരാധകരാണ് വീഡിയോക്ക് താഴെ കമന്റ്‌ ചെയ്തിരിക്കുന്നത്. പ്രതീക്ഷിക്കാതെ നടൻ ജയസൂര്യ ആരാധികയെ കാണാൻ വന്നതും, കണ്ണുനിറഞ്ഞ നിമിഷങ്ങളുടെയും ചിത്രങ്ങൾ ഈ വീഡിയോയുടെ അവസാനം ഉണ്ട്. വീഡിയോ അതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മലയാളസിനിമയിൽ തന്നെ താരാജാഡ ഇല്ലാത്ത ഒരു നടൻ ആണ് ജയസൂര്യ. ‘ഊമപെണ്ണിന് ഉരിയാടപയ്യൻ’ എന്ന സിനിമയിലൂടെയാണ് ജയസൂര്യ നായകനായി ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളിയുടെ മനസ്സിൽ നടൻ സ്ഥാനം നേടുകയായിരുന്നു. മലയാള സിനിമയിലെ മുൻനിര നായകനായി വളരാൻ ജയസൂര്യയ്ക്ക് അധികകാലം വേണ്ടിവന്നില്ല.

ആദ്യകാലങ്ങളിൽ കോമഡി വേഷങ്ങൾ ചെയ്തിരുന്ന ജയസൂര്യ, പിന്നീട് സീരിയസ് കഥാപാത്രങ്ങളിലൂടെയും, വ്യത്യസ്തമായ കഥാപാത്രങ്ങളെയും അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടുകയായിരുന്നു. 2014 ൽ പുറത്തിറങ്ങിയ ഇയോബിന്റെ പുസ്തകം എന്ന സിനിമയിലൂടെ വില്ലനായി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ജയേട്ടൻ എന്നാണ് നടനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. അതുകൊണ്ടുതന്നെ തന്നെ തന്റെ ആരാധകരെയും ജയസൂരൃ നിരാശരാക്കാറില്ല.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *