ആകാശത്തുനിന്നും പുസ്തകം പ്രകാശനം ചെയ്ത് നടൻ ജയസൂര്യ!! വെള്ളം മുരളിയെ വീണ്ടും കാണാൻ കഴിഞ്ഞ സന്തോഷത്തിൽ പ്രേക്ഷകർ.

ജയസൂര്യ എന്ന നടനെ അറിയാത്തവരായ് മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. സമൂഹ മാധ്യമങ്ങളിൽ വളരെ അധികം സജീവമാണ് ജയസൂര്യ. അത്തരത്തിൽ ഈ നടൻ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആണ് വെള്ളം സിനിമയുടെ പുസ്തകം പ്രകാശനം ചെയ്തത്. ഇതിന്റെ ചിത്രങ്ങളാണ് ജയസൂര്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ആകാശമായവളെ അനുഭവിച്ചവനും, അഭിനയിച്ചവനും, അനുഭവിപ്പിച്ചവനും ആകാശത്തു നിന്നുമുള്ള ഒരു പുസ്തക പ്രകാശന കാഴ്ച’ എന്ന് പറഞ്ഞാണ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. ജയസൂര്യയുടെ പുസ്തക പ്രകാശനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അതിഥിയായി ജയസൂര്യ എത്തിയത്.

ഇതിനിടയിൽ വെച്ചും ഒഫീഷ്യൽ ആയ് തന്നെ പ്രജേഷ് സെൻ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയുടെ തിരക്കഥ പുസ്തകമായി പ്രകാശനം ചെയ്തിരുന്നു. ഈ സിനിമ എടുക്കാൻ കാരണമായ യഥാർത്ഥ കഥാപാത്രമായ മുരളിദാസ് നമ്പ്യാരും ജയസൂര്യയോടൊപ്പം ചിത്രത്തിൽ ഉണ്ടായിരുന്നു. ധാരാളം പേരാണ് താരത്തിന്റെ ഈ ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളും ആയ് രംഗത്തെത്തുന്നത്. വെള്ളം എന്ന സിനിമയിൽ മാസ്മരിക അഭിനയമാണ് നടൻ ജയസൂര്യ കാഴ്ചവച്ചിരിക്കുന്നത്.

ഈ സിനിമയിൽ ജയസൂര്യ എന്ന വ്യക്തിയെ അല്ല വെള്ളം മുരളി എന്ന കഥാപാത്രത്തെ മാത്രമാണ് കാണാൻ സാധിക്കുക. അത്രമാത്രം വളരെ മികച്ച രീതിയിൽ ആണ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രകാശനം നടത്തിയപ്പോൾ മലയാളി പ്രേക്ഷകർ ഏവരും സന്തോഷത്തിൽ ആവുകയായിരുന്നു. ഇനിയും ഈ നടൻ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്നും കമന്റുകളിലൂടെ ആരാധകർ അറിയിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Jayasurya Jayan (@actor_jayasurya)

Leave a Reply

Your email address will not be published. Required fields are marked *