മൂകാംബിക ദർശനത്തിനിടയിൽ വഴിയിൽ വെച്ച് അച്ഛമ്മയെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്ന നടൻ ജയസൂര്യ.!!

നിരവധി ടെലിവിഷൻ ഷോകളിലൂടെ മിമിക്രി ആർട്ടിസ്റ്റ് ആയ് മലയാളികൾക്കു മുമ്പിൽ എത്തിയ നടൻ ആണ് ജയസൂര്യ. തുടർന്ന് തന്റെ കഴിവുകൊണ്ടും കഠിന പരിശ്രമം കൊണ്ടും മലയാള സിനിമ മേഖലയിലേക്ക് ചുവടുവെപ്പ് നടത്തുകയായിരുന്നു. ചെറിയ വേഷങ്ങളിൽ സിനിമകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയ താരം ഇന്ന് മലയാളത്തിലെ മുൻനിര യുവ നായകൻമാരിൽ ഒരാളായി എത്തിനിൽക്കുന്നു. പത്രം എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു തുടങ്ങിയതാണ് താരം.

വളരെ ചുരുങ്ങിയ കാലങ്ങൾക്കുള്ളിൽ തന്നെ തന്റെ അഭിനയത്തിലൂടെ പ്രേക്ഷക മനസ് ഈയടക്കാൻ ഈ താരത്തിന് സാധിച്ചു. ഉമ്മ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയിൽ നായകനായി എത്തുന്ന താരത്തെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നല്ലൊരു നടൻ എന്നതിനൊപ്പം തന്നെ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെ പിന്നണി ഗായകനായി മാറുകയായിരുന്നു. ഏതു വേഷവും അനായാസം ആരാധകരിലേക്ക് എത്തിക്കാൻ കഴിവുള്ള ഒരാൾ കൂടിയാണ് ജയസൂര്യ.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മലയാളികളുടെ ശ്രദ്ധ ആകർഷിക്കുന്നതാണ് ജയസൂര്യയുടെ പുതിയ വീഡിയോ. മൂകാംബിക ക്ഷേത്രത്തിൽ പോകുബോൾ അവടെ വെച്ച് ഒരു അമ്മുമ്മയെ കാണുകയും സംസാരിക്കുകയും ചെയുന്ന മനോഹരമായ നിമിഷങ്ങൾ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. ആഗ്രഹിച്ചത് എല്ലാം സാധിച്ചാൽ പിന്നെ ദൈവത്തിന് എന്ത് വില എന്നും ജയസൂര്യയോട് അച്ഛമ്മ പറയുന്നുണ്ട്. അച്ഛമ്മയുടെ ഈ വാക്കുകൾ ശെരിയാണെന്നും താരം പറയുന്നത് വിഡിയോയിൽ കാണാം.

വളരെ സന്തോഷപൂർവ്വം ആണ് ജയസൂര്യയും ഭാര്യ സരിതയും ഇവർക്കൊപ്പം ഉള്ള സമയം ചെലവഴിക്കുന്നത്. ഒരു താര ജാടയും ഇല്ലാതെ വളരെ സിമ്പിൾ ആയി അമ്മുമ്മയോട് സംസാരിക്കുന്ന ജയസൂര്യയുടെ വീഡിയോ വളരെ സ്നേഹത്തോടെ ആണ് ആരാധകർ ഏറ്റെടുത്തിരുന്നത്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായി മാറി. ഈ വീഡിയോ പുറത്തുവന്നപ്പോൾ തൊട്ട് വളരെ സിമ്പിൾ ആയ ജയസൂര്യയുടെ സ്വഭാവത്തെ കുറിച്ചാണ് ആരാധകർ പ്രശംസിക്കുന്നത്. ധാരാളം പേരാണ് ഈ വീഡിയോക്ക് ലൈക്കുകളും കമന്റുകളും നൽകി രംഗത്ത് എത്തുന്നത്.

 

View this post on Instagram

 

A post shared by SapuKutty (@sapu.kutty)

Leave a Reply

Your email address will not be published. Required fields are marked *