കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് നിർമ്മാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെയും ബിസിനസ്കാരിയായ അദ്വൈതയുടെയും വിവാഹാഘോഷങ്ങൾ. നിരവധി താരങ്ങളും ഒട്ടേറെ പ്രമുഖരും പങ്കെടുത്ത ആഘോഷ ചടങ്ങുകൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുകയായിരുന്നു. ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് നടൻ അജു വർഗീസിന്റെയും ധ്യാൻ ശ്രീനിവാസിന്റെയും വീഡിയോകളാണ്.
ഇരുവരും ഒന്നിച്ചാണ് വിവാഹ ചടങ്ങുകൾക്കായി എത്തുന്നത്. കാറിൽ നിന്നിറങ്ങുമ്പോൾ തന്നെ അജുവിന്റെ കുട്ടികളെ എണ്ണുന്ന ധ്യാനിന്റെ വളരെ രസകരമായ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ അജുവിന്റെ മകനായ ഇവാനെ കാണാത്തതിൽ ദേഷ്യപ്പെടുന്ന അജു വർഗീസിന്റെ വീഡിയോ ആണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റുന്നത്. എപ്പോഴും തമാശകളും കളിചിരികളും, കോമഡികളും ആയി നിൽക്കുന്ന അജുവിന്റെ തികച്ചും വ്യത്യസ്തമായ പെരുമാറ്റമാണ് ഈ വീഡിയോയിലൂടെ ആരാധകർക്ക് കാണാൻ സാധിച്ചത്.
അച്ഛൻ എന്ന രീതിയിൽ വളരെ വ്യത്യസ്തമായ അജുവിനെ കാണാൻ സാധിക്കുകയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. വിവാഹ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ കാറിൽ കയറുന്ന സമയത്ത് ആയിരുന്നു മകനായ ഇവാനെ കാണാനില്ല എന്നുള്ള കാര്യം മനസ്സിലാക്കുന്നത്. ഒരാൾ ഇതാ ഇവിടെ നിൽക്കുന്നുണ്ട് എന്ന് പുറത്തുള്ളവർ പറയുമ്പോഴാണ് മകനെ കണ്ടത്. ഇവാൻ എത്തുമ്പോൾ തന്നെ വളരെ ദേഷ്യത്തോടെ നീ എവിടെ പോയിരിക്കുകയാണ് എന്നും ചോദിക്കുന്നുണ്ട്.
ഇതെല്ലാം കണ്ട് വളരെ ആശ്ചര്യത്തോടെയാണ് ചുറ്റുമുള്ളവർ നിന്നത്. അജുവും, ധ്യാനും, വിനീത്, ശ്രീനിവാസനും വിശാകും വളരെ നല്ല സുഹൃത്തുക്കളാണ്. ഫൺടാസ്റ്റിക് എന്ന ബാനറിൽ സിനിമ വരുബോഴേല്ലാം ഇവർ മൂന്ന് പേരാണ് ഇതിന്റെ നിർമ്മാതാക്കളാണെന്ന് അറിയാം. ഇടയ്ക്കിടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷമാകുന്ന ഇവരുടെ ചിത്രങ്ങൾ കാണുമ്പോൾ തന്നെ ഇവർ തമ്മിലുള്ള സൗഹൃദം ആരാധകർ മനസ്സിലാക്കിയിരുന്നു. നിരവധി പേരാണ് അജുവിന്റെയും ധ്യാനിന്റെയും രസകരമായ വീഡിയോയ്ക്ക് ലൈക്കുകളുമായ എത്തുന്നത്.