ട്രിപ്പ്പിനിടയിൽ സഹായകനായ് നടൻ അജിത്!! താരത്തെ കണ്ട ഞെട്ടലോടെ യുവാക്കളും.

ഏവർക്കും സുപരിചിതനും ഇഷ്ട നടനുമായ അജിത്തിന്റെ യാത്രകളോടുള്ള പ്രണയം അറിയാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഇരുചക്രവാഹനങ്ങളിൽ താരം ലോങ്ങ് റൈഡിനായി പോകുന്നത് ഏവർക്കും പരിചയമുള്ള കാര്യം തന്നെയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത് നടൻ അജിത്തിന്റെയും ഒപ്പം മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ആയ മഞ്ജു വാര്യരും തമ്മിലുള്ള ചിത്രങ്ങൾ ആയിരുന്നു. ഇപ്പോഴിതാ അതിനു പിന്നാലെയാണ് യുവാക്കളെ ഞെട്ടിച്ചുകൊണ്ട് ദൈവദൂതനെ പോലെ സഹായത്തിനായി നടൻ അജിത്ത് എത്തുന്നത്.

ഹിമാലയത്തിലേക്കുള്ള യാത്രയ്ക്കിടയിൽ വെച്ച് അപ്രതീക്ഷിതമായി ഈ രണ്ട് യുവാക്കളുടെ ബൈക്കിന്റെ ടയർ പഞ്ചർ ആവുകയും വഴിയിൽ ആരുടെയും സഹായം ലഭിക്കാതെ നിൽക്കുകയായിരുന്നു. ആ സമയത്താണ് സൂപ്പർസ്റ്റാർ ആയ അജിത്ത് ആ വഴി പോവുകയും ഈ യുവാക്കൾ കൈ കാണിക്കുകയും ചെയ്തത്. എന്നാൽ യാതൊരു സംശയവും കൂടാതെ ഈ താരം വണ്ടി നിർത്തുകയും യുവാക്കൾക്ക് സഹായം നൽകുകയും ചെയ്യുന്നു.

കംപ്രസ്സർ ഉണ്ടോ എന്നായിരുന്നു നടൻ അജിത്തിനോട് ഈ യുവാക്കൾ ചോദിച്ചത്. എന്നാൽ ഇല്ല എന്നൊരു മറുപടിയാണ് ലഭിച്ചത്. പക്ഷേ ഒപ്പം തന്നെ അദ്ദേഹം ഇങ്ങനെ പറയുന്നു. പിന്നിൽ ഒരു കാർ വരുന്നുണ്ട് അതിൽ കംപ്രസ്സർ ഉണ്ട് എന്നും 10 മിനിറ്റ് കാത്തുനിന്നാൽ മതിയെന്നും ആയിരുന്നു . ഇതൊരു മെഗാസ്റ്റാർ ആണെന്നറിയാതെ ആണ് ഇവർ നടൻ അജിത്തിനോട് സംസാരിക്കുന്നതും തങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്നതും. കുറച്ചു നേരമുള്ള ഇവരുടെ സംസാരത്തിനു ശേഷമാണ് ഹെൽമറ്റ് മാറ്റുന്നതും മെഗാസ്റ്റാർ ആയ അജിത്ത് ആണെന്നറിയുന്നതും.

പിന്നിട് ബൈക്ക് നന്നാക്കുകയും ഒന്നയിച്ച് അടുത്തുള്ള കടയിൽ നിന്ന് ചായ കുടിക്കുകയും ചെയുന്നു. മഞ്ജു കശ്യപ  എന്നാണ് ഈ രണ്ട് യുവാക്കളിൽ ഒരാളുടെ പേര്. നടൻ അജിതിനെ കണ്ടപ്പോൾ ഉണ്ടായ ഇവരുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ ഇവർ മറ്റുള്ളവരോട് പങ്കുവെക്കുകയായിരുന്നു. താരമായിട്ട് പോലും ഇത്രയും സിമ്പിൾ ആയി പെരുമാറുന്ന നടൻ അജിത്തിനെ പരിചയപ്പെട്ടതിൽ ഒരുപാട് സന്തോഷം എന്നും ഇവർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *