ഇങ്ങനെ ചെയ്താൽ ഒരിക്കലും അസിഡിറ്റി മാറില്ല.. ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക..

പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി അഥവാ ഗ്യാസ്. ഈ അവസ്ഥ അനുഭവിക്കാത്തവർ വളരെ ചുരുക്കം തന്നെ. പ്രായഭേദമന്യേ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇത് അനുഭവിച്ചു വരുന്നുണ്ട്. തെറ്റായ ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണം. വയറ്റിലെ ആസിഡിന്റെ രൂപീകരണം കുറയുന്നത് മൂലമാണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്.

വയറിലെ അസ്വസ്ഥത, വയറു വീർക്കുക, വയറിളക്കം അല്ലെങ്കിൽ മലബന്ധം, വിശപ്പില്ലായ്മ, ഓക്കാനം, ചർദ്ദി, ഏമ്പക്കം എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. അസിഡിറ്റി പ്രശ്നങ്ങളെ മറികടക്കാൻ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തണം. ശരിയായ സമയത്ത് ഭക്ഷണം കഴിക്കുക, ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുക, ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കുക എന്നിവയൊക്കെ പ്രധാനം തന്നെ.

പലരും വളരെ നിസ്സാരമായി കാണുന്ന ഈ രോഗം ചികിത്സിച്ചില്ലെങ്കിൽ അൾസറും പിന്നീട് ക്യാൻസറുമായി മാറാൻ സാധ്യതയുണ്ട്. ചിലരിൽ മാനസിക സംഘർഷം മൂലവും ഈ പ്രശ്നം കണ്ടുവരുന്നു. എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പകരം ധാരാളം നാരുകൾ അടങ്ങിയ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപോ ശേഷമോ മാത്രം വെള്ളം കുടിക്കുക. ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതും ദഹനത്തെ ബാധിക്കും. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം പതുക്കെ ആകാൻ കാരണമാകുന്നു. ഭക്ഷണം കഴിച്ച് ഉടനെയുള്ള ഉറക്കം അസിഡിറ്റിക്ക് കാരണമാകുന്നു. അമിത വണ്ണം ഉള്ളവരിൽ അസിഡിറ്റി ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ഒരു പരിധി വരെ ഈ രോഗം വരാതെ സംരക്ഷിക്കും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *