ഇതിലേതെങ്കിലും ഒരു ലക്ഷണം നിങ്ങൾക്കുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളിൽ ദൈവീക ശക്തിയുണ്ട്…

നമ്മളിൽ എല്ലാവരിലും ഈശ്വര സാന്നിധ്യം ഉണ്ട്. ഈശ്വരന്റെ ഒരംശം തന്നെയാണ് നമ്മളെല്ലാവരും. എന്നാൽ ചിലരുടെ ജീവിതത്തിൽ ഈശ്വരന്റെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതാണ്. ദൈവിക ശക്തി കൂടുതലായി കാണുന്ന മനുഷ്യരിൽ കാണപ്പെടുന്ന 10 ലക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. ഇതിൽ ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും നിങ്ങൾക്കുണ്ടെങ്കിൽ ഉറപ്പിച്ചോളൂ.

നിങ്ങൾ ഒരിക്കലും നശിച്ചു പോകുകയില്ല ഈശ്വരന്റെ സാന്നിധ്യം നിങ്ങളിൽ തന്നെയുണ്ട്. നമ്മുടെ രണ്ടു പുരികങ്ങളും ചേരുന്ന ആ ഒരു സ്ഥലത്താണ് ആത്മീയ ചക്രം നിലകൊള്ളുന്നത്. ഈയൊരു ഭാഗം ഇടയ്ക്ക് വൈബ്രേറ്റ് ചെയ്യുക എന്നത് ആത്മീയ ശക്തി നിങ്ങളിൽ ഉള്ളതിന്റെ സൂചനയാണ്. ദൈവികമായ ശക്തികൾ കൂടുതലായിട്ട് കാണപ്പെടുന്ന വ്യക്തികളിൽ ഉണ്ടാകുന്ന ലക്ഷണമാണിത്.

ആ ഭാഗത്ത് ചില സമയത്ത് കുളിർമ അല്ലെങ്കിൽ തുടിപ്പ് അനുഭവപ്പെടുന്നത് ഇതിൻറെ ലക്ഷണമാണ്. ഇങ്ങനെയുള്ള വ്യക്തികൾക്ക് മഹാഭാഗ്യം തന്നെയാണ് ഒരിക്കലും ഇവർ ജീവിതത്തിൽ വഴി തെറ്റില്ല. നമ്മുടെ ദുഃഖങ്ങളും സങ്കടങ്ങളും എല്ലാം പറയുന്നതിനായി അമ്പലത്തിലേക്ക് പോകുന്നവരാണ് നമ്മളെല്ലാവരും. ഒരുപാട് കാര്യങ്ങൾ പറയാനായിട്ടാണ് നിങ്ങൾ ഭഗവാൻറെ അടുത്തേക്ക് പോകുന്നത് എന്നാൽ ഒന്നും പറയാൻ കഴിയാതെ എല്ലാം മറന്നു പോകുന്ന ഒരു അവസ്ഥ.

ക്ഷേത്രത്തിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് ഓർക്കുക പറയാൻ വന്ന കാര്യം മറന്നുപോയെന്ന്. ഇത് വളരെ അപൂർവ്വമായ വ്യക്തികൾക്ക് മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. ഇങ്ങനെ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഭഗവാൻ നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട് എന്നതിൻറെ വ്യക്തമായ സൂചനയാണ്. മണിനാദം, ശംഖ്നാദം എന്നിവ കേൾക്കുമ്പോൾ ശരീരമാസകലം തരിപ്പ് അനുഭവപ്പെടുക ഇതാണ് മറ്റൊരു സൂചന. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.