A Super Tea Bite In Just 10 Minutes : വളരെ എളുപ്പത്തിൽ എന്നാൽ ടേസ്റ്റ് ചെയ്യുമായിട്ടുള്ള ഒരു ചായക്കടി ഉണ്ടാക്കാൻ പറഞ്ഞാൽ നിങ്ങൾക്ക് ഇനി ഇത് തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിന് വളരെ എളുപ്പമാണ് ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുക്കുക അതിലേക്ക് കുറച്ചു ഉപ്പും കുറച്ച് വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക ശേഷം വരുമ്പോൾ അതിലേക്ക് ഒരു കപ്പ് സേമിയ ഇട്ടുകൊടുക്കുക.
സേമിയ നല്ലതുപോലെ വെന്തതിനുശേഷം അരിപ്പുകൊണ്ട് മരിച്ചു മാറ്റുക അതിലേക്ക് കുറച്ച് പച്ചവെള്ളം ഒഴിച്ച് കഴുകിയെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. നാലു പച്ചമുളക് ചേർത്തു കൊടുക്കുക കുറച്ച് കറിവേപ്പിലയും.
ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു നുള്ള് കായപ്പൊടിയും അതുപോലെ ഒരു കപ്പ് കടലമാവും ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് അരിപ്പൊടി ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ റവയും ചേർത്തു കൊടുത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇളക്കി യോജിപ്പിക്കുമ്പോൾ ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക.
അതുപോലെ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. എല്ലാം നല്ലതുപോലെ മിക്സ് ആയി വന്നതിനുശേഷം ഒരു പാൻ ചൂടാക്കി വറക്കുന്നതിന് ആവശ്യമായിട്ടുള്ള വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്.