ഒരുപാട് രോഗങ്ങൾക്കുള്ള ഒരൊറ്റ പരിഹാരം… ഈ പഴം മാത്രം കഴിച്ചാൽ മതി

ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ളവായാണ് ഡ്രൈ ഫ്രൂട്ട്സ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ്. പലതരം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറ എന്ന് ഇതിനെ വിളിക്കാവുന്നതാണ്. കാൽസ്യം, മെഗ്നീഷ്യം,അയൺ തുടങ്ങിയ പോഷകങ്ങളും ധാരാളം ഫൈബറുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം അതേ രൂപത്തിൽ കഴിച്ചാൽ ചിലർക്ക് വയറിന് പ്രശ്നങ്ങൾ.

ഉണ്ടാവാറുണ്ട്. എന്നാൽ കുതിർത്ത ഈന്തപ്പഴം ഇതിനുള്ള പരിഹാരമാണ്. ഈന്തപ്പഴം ചൂടുവെള്ളത്തിലിട്ട് 10 മുതൽ 20 മിനിറ്റ് വരെ കുതിർത്ത് കഴിക്കുന്നത് ഏറെ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരമാണിത്. ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനം എളുപ്പമാക്കാനും വയറിൻറെ ആരോഗ്യം നന്നാക്കാനും ഇത് സഹായിക്കും.

വിളർച്ച പോലുള്ള ആരോഗ്യ പ്രശ്നം ഉള്ളവർ ദിവസവും ഈന്തപ്പഴം കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ അയൺ ലഭ്യമാവുന്നു. രക്തത്തിലെ ഹിമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അലർജി ആസ്മ പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാണ് ഈന്തപ്പഴം. ആയുർവേദ പ്രകാരം വാദ പിത്ത കഫ ദോഷങ്ങളാണ് ശരീരത്തിന്റെ രോഗാവസ്ഥയ്ക്ക്.

കാരണമാകുന്നത്. ഇതിലെ പിത്ത ദോഷം അകറ്റാൻ ഈന്തപ്പഴം വളരെ ഉത്തമമാണ്. ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ബുദ്ധിശക്തിക്കും, നാഡീ സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിനും സഹായകമാണ്. രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും ഈന്തപ്പഴം ഗുണം ചെയ്യും. ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ നല്ലതാണ് ഈന്തപ്പഴം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *