മലയോളം തുണികൾ ഒരു അലമാരയിൽ കൊള്ളിക്കാം, ഈ സൂത്രം പ്രയോഗിക്കൂ…

തുണികൾ വളരെ വൃത്തിയാക്കി മടക്കി വയ്ക്കുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഏതെങ്കിലും ഒരു തുണി തിരയാനായി എല്ലാ തുണികളും വലിച്ചെടുക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ അലമാര ഒതുക്കി വയ്ക്കുന്നത് പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാവും. എന്നാൽ യാതൊരു ചുളിവുകളും വരാതെ നീറ്റായി തുണി മടക്കി വയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

കുറച്ച് സ്ഥലത്ത് കൂടുതൽ തുണികൾ ഒതുക്കി വയ്ക്കാൻ സാധിക്കും. ഓരോ വസ്ത്രവും മടക്കേണ്ട രീതിയുണ്ട് അതിനനുസരിച്ച് വേണം അവ ചെയ്യുവാൻ അല്ലെങ്കിൽ ഒരുപാട് സ്ഥലവും സമയവും നഷ്ടമാകും. വളരെ കുറച്ച് സമയം കൊണ്ട് കൂടുതൽ വസ്ത്രങ്ങൾ നീറ്റായി ഫോൾഡ് ചെയ്ത് വയ്ക്കാനുള്ള സൂത്രങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത് കണ്ടു മനസ്സിലാക്കി അതുപോലെ ചെയ്താൽ നിങ്ങൾക്ക് തുണി മടക്കേണ്ട ബുദ്ധിമുട്ട് ഒരിക്കലും ഉണ്ടാവുകയില്ല. ചുരിദാർ ഫോൾഡ് ചെയ്യുമ്പോൾ ടോപ്പും ബോട്ടവും ഷോളും ഒന്നിച്ചു വയ്ക്കുകയാണെങ്കിൽ അത് നമുക്ക് എടുക്കാൻ എളുപ്പമാകും. അല്ലെങ്കിൽ എല്ലാ തുണികളും വലിച്ചിടേണ്ടതായി വരുന്നു. ആദ്യം തന്നെ ചുരിദാറിന്റെ ബോട്ടം രണ്ടായി മടക്കിയതിനു ശേഷം താഴെ നിന്ന് മുകളിലേക്ക് രണ്ടായി മടക്കുക സൈഡ് വശം കൂടി മടക്കി വയ്ക്കേണ്ടതുണ്ട്.

ചുരിദാറിന്റെ ടോപ്പും വീഡിയോയിൽ കാണുന്ന രീതിയിൽ മടക്കുക. പാന്റും ടോപ്പും അടയ്ക്കുന്നതിനേക്കാൾ കൂടുതൽ രീതിയിൽ തന്നെ ഷോളും അടക്കി എടുക്കുക. ഇവ മൂന്നും ഒന്നിച്ചു വെച്ച് മടക്കിയെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒതുങ്ങി ചുളിവുകൾ വരാതെ ചുരിദാറുകൾ നമുക്ക് ഫോൾഡ് ചെയ്തെടുക്കുവാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണൂ.