നമ്മുടെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് മുത്തിൾ അഥവാ കുടങ്ങ.യാതൊരു ശ്രദ്ധയും കൊടുക്കാതെ തന്നെ വളപ്പിലും വേലിയിലും എല്ലാം വളർന്നിരിക്കുന്ന ഈ സസ്യം ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമാണ്. എന്നാൽ ആരോഗ്യത്തിനായി വിലയുള്ള മരുന്നുകൾ മാത്രം ഉപയോഗിക്കുന്ന ഇന്നത്തെ തലമുറ ഈ സസ്യങ്ങളുടെ ഗുണങ്ങൾ അറിയുന്നില്ല.
നിലത്ത് പടർന്നു കിടക്കുന്ന ഈ ചെടിയുടെ ഇലകൾക്ക് വ്യത്യസ്തമായ ആകൃതിയാണ്. മുത്തിൽ തന്നെ രണ്ടു തരത്തിലുണ്ട് കരിമുതിൽ വെളുത്ത മുത്തിൽ എന്നിങ്ങനെ. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ പ്രയോജനപ്രദമായ ഈ സസ്യം ഒട്ടേറെ രോഗങ്ങൾക്കുള്ള പ്രതിവിധിയാണ്. ഇതിൻറെ ഇലകളാണ് കൂടുതൽ ഫലപ്രദം ഇവ പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കാവുന്നതാണ്. നാഡികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ .
ഈ സസ്യം ഓർമ്മക്കുറവിനും ബുദ്ധിശക്തിക്കും ഏറെ നല്ലതാണ്. ഇതിൻറെ ഇലയുടെ നീരെടുത്ത് പിഴിഞ്ഞ് കുട്ടികൾക്ക് നൽകുന്നത് ബുദ്ധിയും ഓർമ്മയും മാത്രമല്ല നാഡികളെ ബാധിക്കുന്ന പല രോഗങ്ങൾക്കുമുള്ള മരുന്നാണ്. മൂത്രാശയ സംബന്ധമായ മൂത്ര ചൂട്, മൂത്രക്കല്ല് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ലിവറിലെ ടോക്സിനുകൾ നീക്കുന്നതിനും പരിഹരിക്കുന്നതിനും ഈ സസ്യം വളരെ ഗുണം ചെയ്യും. ഇത് സമൂലം വേരോടു കൂടി കഷായം വെച്ചു കുടിക്കുന്നത് കരളിൻറെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒരു മരുന്ന് കൂടിയാണിത്. ഇതിൻറെ ഇല തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ഉറക്ക പ്രശ്നങ്ങളുള്ളവർക്ക് അത് മാറുന്നതിന് സഹായിക്കും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇത് ഏറെ സഹായിക്കുന്നു. തൈറോയ്ഡ്, ക്യാൻസർ, സന്ധിവാതം എന്നീ രോഗങ്ങൾക്ക് ശാശ്വത പരിഹാരമേകാൻ ഈ സസ്യത്തിന് സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.