പല രോഗങ്ങൾക്ക് ഒരു മരുന്ന് .. ഈ ഇല വീട്ടിലുണ്ടെങ്കിൽ ഒരിക്കലും പിഴുതു കളയരുത്..

നമ്മുടെ വീടുകളിലും പരിസരങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഈ സസ്യം നമുക്ക് വളരെ സുപരിചിതമാണ്. നവര കഞ്ഞിക്കൂർക്ക കർപ്പൂര വള്ളി എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. പനിക്കൂർക്ക ഇല വാട്ടി നെറുകയിൽ വയ്ക്കുന്നത് നവജാതശിശുക്കളിൽ നീരിറക്കം കുറയ്ക്കാൻ സഹായിക്കും.

ഇലകൾ നന്നായി വാട്ടി നീര് പിഴിഞ്ഞെടുത്ത് ചെറുതേൻ ചേർത്ത് കഴിക്കുന്നത് കഫക്കെട്ടും ചുമയും അകറ്റും. ഇലയിട്ട് തിളപ്പിച്ച വെള്ളം ആവി പിടിക്കുന്നത് ചുമ ജലദോഷം പനി എന്നിവയ്ക്ക് ആശ്വാസം ലഭിക്കാൻ സഹായകമാണ്. പനിക്കൂർക്ക ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീര വേദന ചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കും. തലയിൽ തേക്കാനുള്ള എണ്ണ കാച്ചുമ്പോൾ ഈ ഇല ഇട്ടാൽ.

നീർവീഴ്ച ജലദോഷം എന്നിവ ഇല്ലാതാകും. ഇതിൻറെ ഇലകളുടെ മണം വീടിനകത്തെ പല്ലികളെയും പാറ്റകളെയും പ്രാണികളെയും തുരത്താൻ സഹായിക്കും. ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഈ ഇലകൾ ഭക്ഷണത്തിൽ ചേർക്കുന്നത് വളരെ നല്ലതാണ്. ചമ്മന്തി ബജി എന്നിവ ഉണ്ടാക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഉണക്കിപ്പൊടിച്ച ഇതിൻറെ ഇലകൾ ലഭ്യമാണ്. ഒറിഗാനോ എന്ന പേരിലാണ് വിപണിയിൽ എത്തുന്നത്.

മസാല പൊടികളിലും മറ്റും ഇത് ചേർക്കാറുണ്ട്. ദൈവീകതയുള്ള ഈ ചെടി വീട്ടിൽ വളർത്തുന്നത് തന്നെ വീടിന് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവാൻ സഹായിക്കും. കുഞ്ഞുങ്ങളിലും മുതിർന്നവരിലും ഉള്ള പല കഫ രോഗങ്ങൾക്കും ഏറ്റവും നല്ല പ്രതിവിധി പനിക്കൂർക്കയുടെ ഇലയാണ്. ഈ ചെടിയുടെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *