മഴക്കാലം ആകുമ്പോൾ മിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഒച്ചിന്റെ ശല്യം. എന്നാൽ ഇതിനായി എന്ത് ചെയ്യണമെന്ന് മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. വാതിലുകളിലെ ഗ്യാപ്പുകളുടെ ഇടയിലൂടെയും, ബാത്റൂമുകളിലും, പൈപ്പിന്റെ അകത്തു കൂടെയുമില്ല ഒച്ചുകൾ എത്തുന്നു. ഇവയെ തിരുത്തുന്നതിനായുള്ള നല്ലൊരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
ഒച്ച് വേഗത്തിൽ തന്നെ പെറ്റു പെരുകി നിറയെ ആയി മാറുന്നു അതുകൊണ്ടുതന്നെ ഒരെണ്ണം വീടിൻറെ പരിസരത്തോ വീട്ടിലോ കാണുകയാണെങ്കിൽ അതിനെ തുരത്തി ഓടിക്കേണ്ടതുണ്ട്. ഇവ ചെടികളിലെ കായ്കളെയും പൂക്കളെയും എല്ലാം നശിപ്പിക്കും. അതുകൊണ്ടുതന്നെ ഒച്ചിനെ തുരത്തേണ്ടത് വളരെ അത്യാവശ്യമാകുന്നു. ഇതിനായി ഒരു ഗ്ലാസ് എടുത്ത് അതിൽ മുക്കാൽ ഗ്ലാസോളം വെള്ളം നിറയ്ക്കുക.
അതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാവുന്നതാണ്. ആ ഉപ്പിലായനി ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. ഒച്ച് കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഉപ്പിന്റെ ലായനി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. മഴക്കാലം ആകുമ്പോൾ ഇവയുടെ ശല്യം കൂടുതലായി അനുഭവപ്പെടാം. ഇവ വരുന്ന ഭാഗങ്ങളിൽ ഈ ലായനി സ്പ്രേ ബോട്ടിലിൽ ആക്കി വീടിൻറെ പല ഭാഗങ്ങളിലും ആയി സ്പ്രേ ചെയ്തു കൊടുക്കുക.
ഒച്ചിന്റെ മുകളിലായി സ്പ്രേ ചെയ്തു കൊടുത്താലും അവ വേഗത്തിൽ തന്നെ ചത്തുപോകും. ബാത്റൂമിന്റെ അകത്തും പല ഭാഗങ്ങളിലും ആയി ഇവ കാണപ്പെടാം. ആ ഭാഗങ്ങളിൽ എല്ലാം സ്പ്രേ ചെയ്യുന്നത് ഒച്ചിനെ കൊല്ലാൻ സഹായകമാകും. ഇത് തയ്യാറാക്കുന്നതിനായി പ്രത്യേകിച്ചും വേറൊന്നും തന്നെ ആവശ്യമില്ല വീട്ടിലെ ചേരുവകൾ മാത്രം മതിയാകും. ടിപ്പുകൾ വിശദമായി അറിയുന്നതിന് വീഡിയോ കാണുക.