ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന് നമുക്കെല്ലാവർക്കും അറിയാം. ഭൂമിയുടെ 97% വും വെള്ളത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്നാൽ ഇപ്പോഴും മനുഷ്യൻ ദാഹജലത്തിനായി ഓടിക്കൊണ്ടിരിക്കുന്നു. ജലത്തിൻറെ നീരുറവകൾ മണ്ണിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതിന് പ്രധാന കാരണം മനുഷ്യൻ തന്നെ. കുടിവെള്ളം പോലും ദിവസംതോറും അന്യമായി കൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്ന് കണ്ടുവരുന്നത്.
ലോകത്തിലെ കൂടി കണക്കിന് ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമല്ലെന്ന് ബോധം ജലം പാഴാക്കുന്നവർക്ക് ഉണ്ടാവണം. ജലത്തിൻറെ മൂല്യത്തെക്കുറിച്ച് കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ജലത്തിൻറെ മൂല്യം പലർക്കും അറിയില്ല എന്നതാണ് വാസ്തവം അനാവശ്യമായി ജലം പാഴാക്കുന്നത് ഇന്ന് സാധാരണയായി കാണുന്ന ഒരു കാഴ്ചയാണ്. നമ്മുടെ വീടുകളിൽ തന്നെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നിരവധി ജലമാണ് പാഴാക്കി കളയുന്നത്.
ശരിയായ ബോധവൽക്കരണത്തിലൂടെയും സ്വയം നിയന്ത്രണത്തിലൂടെയും മാത്രമേ നാടിനെ ജലക്ഷാമത്തിൽ നിന്നും രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. ജലസംരക്ഷണം വീടുകളിൽ നിന്ന് തുടങ്ങുന്നതിന് എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികൾക്കും അതിനെക്കുറിച്ച് ബോധവൽക്കരണം നൽകുക. ലീക്കുള്ള നിരവധി പൈപ്പുകൾ ഓരോ വീടുകളിലും കാണുന്നുണ്ട്.
അതിൽ നിന്ന് വെള്ളം ഇറ്റു വീഴുന്നത് ജലക്ഷാമത്തിന് കാരണമാകും. നാം പലരും ചിന്തിക്കുന്നത് ഒരു തുള്ളി വെള്ളം നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും എന്നാണ് എന്നാൽ ആ ഒരു തുള്ളി പെരുവെള്ളമായി മാറാൻ കുറെ സമയം ആവശ്യമില്ല. അതുകൊണ്ടുതന്നെ പൈപ്പുകളിൽ ഉണ്ടാകുന്ന ലീക്ക് സ്വയം പരിഹരിക്കുകയോ മറ്റുള്ളവരുടെ സഹായത്താൽ നന്നാക്കുകയോ ചെയ്യുക. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണൂ.