ഒരു പിടി തുളസി ഉണ്ടെങ്കിൽ പല രോഗങ്ങളും അടുത്തുപോലും വരില്ല…

തുളസിച്ചെടി ഇല്ലാത്ത വീടുകൾ വളരെ കുറവായിരിക്കും. ഹൈദവ വിശ്വാസ പ്രകാരം ഏറ്റവും പവിത്രമായി കണക്കാക്കുന്ന ഒരു ഔഷധസസ്യമാണ് തുളസി. ദൈവീകത്വം നിറഞ്ഞ ഈ സസ്യം ഇല്ലാത്ത വീടുകൾ വളരെ അപൂർവ്വമായിരിക്കും. എന്നാൽ തുളസിയുടെ ആരോഗ്യഗുണങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ഒട്ടുമിക്ക രോഗങ്ങൾക്കും ആശ്വാസമായി തുളസി ഇലകൾ.

ഉപയോഗിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറിബയോട്ടിക് ഗുണങ്ങൾ ചുമ, ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്ക് ആശ്വാസമേകാൻ ഏറ്റവും ഉത്തമം തന്നെ. വെറും വയറ്റിൽ തുളസി ഇലകൾ ചവയ്ക്കുന്നത് ഈ രോഗങ്ങൾ മാറുന്നതിന് സഹായിക്കും. തുളസിയുടെ വേദനസംഹാരി ഗുണം തലവേദന മാറുന്നതിന് ഏറ്റവും ഉത്തമമാണ്. അലർജികൾ, സൈനസൈറ്റിസ്മൈ.

ഗ്രേൻ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് തുളസിയില നല്ലൊരു പരിഹാരമാണ്. പ്രാണി കടിച്ചാൽ തുളസിയുടെ നീര് പുരട്ടുന്നത് വിഷത്തെ ഇല്ലാതാക്കാൻ സഹായിക്കും. കുടിക്കുന്ന വെള്ളത്തിൽ അല്പം തുളസി ഇട്ടാൽ തൊണ്ടവേദന വേഗത്തിൽ മാറിക്കിട്ടും. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിനു അല്പം തുളസി നീരും നാരങ്ങാനീരും ചേർത്ത് പുരട്ടിയാൽ മതിയാവും.

തുളസി ഇലയുടെ ശുദ്ധീകരണ ഗുണങ്ങൾ മുഖക്കുരുവും കറുത്ത പാടുകളും അകറ്റുന്നതിന് സഹായകമാകും. തുളസി പച്ചക്ക് കഴിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കാനും ചർമ്മത്തിന് തിളക്കം ലഭിക്കുന്നതിനും വളരെ നല്ലതാണ്. ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് സമ്മർദ്ദം. ആയുർവേദ പ്രകാരം സമ്മർദ്ദം കുറയ്ക്കാൻ തുളസി ഇലകൾ വളരെ ഗുണം ചെയ്യും. ഇത് പല രീതിയിൽ ഉപയോഗിക്കാവുന്നതാണ്. തുളസിയുടെ ഗുണങ്ങളും ഉപയോഗങ്ങളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *