എലികളെ തുരത്താൻ ഒരു അടിപൊളി ടെക്നിക്ക്, പരീക്ഷിച്ചു വിജയിച്ച വഴി…

പല വീടുകളിലെയും പ്രധാന പ്രശ്നമാണ് എലി ശല്യം. വീടുകളിൽ നിന്നും എലികളെ തുരത്തി ഓടിക്കുവാൻ പല വഴികളും നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. വിപണിയിൽ നിന്നും ലഭിക്കുന്ന ചില തരത്തിലുള്ള എലി വിഷങ്ങളാണ് പലരുടെയും ആയുധം. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യുവാൻ പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ അത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അപകടകരമാണ്.

എലികളെ തുരുത്തി ഒടിക്കാനുള്ള നല്ലൊരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി നമുക്ക് ആവശ്യമായി വരുന്നത് പാരസെറ്റമോൾ ഗുളികയാണ്. രണ്ട് പാരസെറ്റമോൾ ഗുളികയെടുത്ത് നന്നായി പൊടിച്ചെടുക്കുക. എലി ശല്യം മൂലം ബുദ്ധിമുട്ടുന്ന എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കുക പിന്നെ നമ്മുടെ പരിസരത്ത് പോലും എലികളെ കാണാൻ കഴിയില്ല അത്രയധികം ഗുണപ്രദമായ ഒരു ടിപ്പാണിത്.

പൊടിച്ചെടുത്ത പാരസെറ്റമോൾ ഗുളിക ഒരു ബൗളിലേക്ക് മാറ്റുക അതിലേക്ക് കടലപ്പൊടി അല്ലെങ്കിൽ മൈദ പൊടി അല്ലെങ്കിൽ ഗോതമ്പ് പൊടി ഇവയിൽ ഏതെങ്കിലും ഒരെണ്ണം ചേർക്കണം. അല്പം വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് ചെറിയ ബോളുകൾ ആക്കി മാറ്റി എലികൾ കൂടുതലായും വരുന്ന ഭാഗങ്ങളിൽ വച്ചു കൊടുക്കുക. എലികളെ തുരത്തി ഓടിക്കാൻ ഉള്ള നല്ലൊരു വഴിയാണിത്.

മറ്റു ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വളരെ അപകടകരമായതുകൊണ്ടുതന്നെ ഈ രീതി ഒത്തിരി പ്രയോജനപ്പെടും. എലി ശല്യം കൊണ്ട് ബുദ്ധിമുട്ടുന്ന ആർക്കുവേണമെങ്കിലും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. എലികൾ വീടിൻറെ പരിസരത്തുപോലും വരില്ല അത്രയധികം എഫക്ടീവായ ഒരു വഴിയാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.