എളുപ്പത്തിൽ അമിതവണ്ണം കുറയ്ക്കാൻ ആരും പറഞ്ഞു തരാത്ത ഒരു കിടിലൻ മാർഗ്ഗം…

ഇന്നത്തെ കാലത്ത് ഒട്ടനവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. പലർക്കും ഇത് സൗന്ദര്യത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ് എന്നാൽ യഥാർത്ഥത്തിൽ ഇതൊരു ആരോഗ്യപ്രശ്നം തന്നെയാണ്. വണ്ണം കൂടിയവരിൽ പലതരത്തിലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത ഏറെയാണ്.ഭക്ഷണം, പാരമ്പര്യം, ജനിതക കാരണങ്ങൾ,. മാനസിക സമ്മർദ്ദം, വ്യായാമ കുറവ്ചി.

ല മരുന്നുകളുടെ ദീർഘകാല ഉപയോഗം, ചില രോഗങ്ങൾ ,, എന്നിവയെല്ലാമാണ് പ്രധാനമായും അമിതവണ്ണത്തിന് കാരണമാകുന്നത്. ആരോഗ്യകരമായ ജീവിതം ഉണ്ടാവണമെങ്കിൽ ആദ്യം ഒഴിവാക്കേണ്ട ഒന്നാണ് അമിതഭാരം. അമിതവണ്ണം ഉള്ളവരിൽ കൊളസ്ട്രോൾ പ്രമേഹം ഹൃദയരോഗങ്ങൾ കരൾ വീക്കം മൈഗ്രൈൻ സന്ധിവാതം എല്ല് തേയ്മാനം ഉയർന്ന രക്തസമ്മർദ്ദം എന്നിങ്ങനെ പല രോഗങ്ങൾക്കുമുള്ള സാധ്യത.

കൂടുതലാണ്. അമിതവണ്ണം കുറയുന്നതോടൊപ്പം പല രോഗങ്ങളും വരാനുള്ള സാധ്യതയും കുറയുന്നു. ജീവിത ശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ അമിതഭാരം കുറയ്ക്കാൻ സഹായകമാണ്. ഇതിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതിലാണ്. പഴവർഗങ്ങൾ ഇലക്കറികൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

കാർബോഹൈഡ്രേറ്റിന്റെയും അന്നജത്തിന്റെയും ഉപയോഗം പരമാവധി കുറയ്ക്കുക. ധാരാളം പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തോടൊപ്പം ദിവസവും ചിട്ടയായ വ്യായാമവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ദിവസേന ഒരു അരമണിക്കൂർ എങ്കിലും ഇതിനായി മാറ്റിവയ്ക്കുക. വളരെ കഠിനം അല്ലാത്ത ചെറിയ വ്യായാമങ്ങൾ ചെയ്യുന്നത് തന്നെ ഉപകാരപ്പെടും. ഇവിടെ ഡോക്ടർ പറഞ്ഞു തരുന്ന ഈ വ്യായാമങ്ങൾ ചെയ്തു നോക്കൂ. വളരെ എളുപ്പത്തിൽ വണ്ണം കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *