ആരോഗ്യത്തിന് വളരെ ഗുണപ്രദമായ ഒന്നാണ് മുട്ട. അതുകൊണ്ടുതന്നെ ഡയറ്റിൽ ഇത് ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. മുട്ട കൊണ്ടുള്ള പല റെസിപ്പികൾ പരീക്ഷിച്ചു നോക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും അത്തരത്തിൽ വളരെ വ്യത്യസ്തവും രുചികരവുമായ ഒരു റെസിപ്പി ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ചില കുട്ടികൾക്ക് മുട്ട പുഴുങ്ങി കഴിക്കുവാൻ ഇഷ്ടമില്ലാത്തവരാണ്.
ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇവ കഴിക്കാത്തത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ് പ്രത്യേകിച്ചും കുട്ടികളിൽ. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മുട്ട കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കി അവർക്ക് നൽകാവുന്നതാണ് അത്തരത്തിൽ വളരെ രുചികരമായും കുട്ടികൾക്ക് ഇഷ്ടത്തോടെ കഴിക്കാൻ പറ്റുന്നതുമായ ഒരു റെസിപ്പി ആണ് ഇവിടെ പറയുന്നത്.
മുട്ട പുഴുങ്ങി തോട് കളഞ്ഞ് ഒരു ഗ്രേറ്റർ ഉപയോഗിച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് പച്ചമുളക്, ഇഞ്ചി, ഗ്രാമ്പൂ, കുരുമുളക്, ജീരകം, പട്ട എന്നിവയിട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഗ്യാസ് ഓൺ ചെയ്തു ഒരു പാൻ വയ്ക്കുക അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഒരു സവാള അരിഞ്ഞു ചേർത്തു കൊടുക്കണം. കടുക് പൊട്ടിച്ചതിന് ശേഷം വേണം ഉപ്പും സവാളയും ചേർക്കുവാൻ.
സവാള ബ്രൗൺ നിറത്തിൽ ആകുമ്പോൾ അരച്ചുവെച്ച മിക്സ് കൂടി ചേർത്തു കൊടുക്കുക ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇളക്കി ഗ്രേറ്റ് ചെയ്ത മുട്ടയും മഞ്ഞൾപൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ചേർക്കുക. റെസിപ്പി തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇത് തയ്യാറാക്കും വിധം വ്യക്തമായി മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.