ചർമ്മത്തിൽ ഇങ്ങനെ ചൊറിഞ്ഞു തടിച്ചു വരുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ, നാച്ചുറലായി ഈ പ്രശ്നം പരിഹരിക്കാം…

നമ്മുടെ ശരീരത്തിൻറെ പലഭാഗങ്ങളിലായി ചൊറിഞ്ഞു തടിച്ചു വരുന്നത് വളരെ സാധാരണയായി ഒരു കാര്യമാണ്. ഇത് പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഈ അവസ്ഥയെയാണ് ആർട്ടിക്കിറിയ എന്ന് പറയുന്നത്. ഇത് വല്ലപ്പോഴും വരുന്നതുകൊണ്ട് കുഴപ്പങ്ങൾ ഒന്നുമില്ല എന്നാൽ ചില ആളുകൾക്ക് പതിവായി ഈ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ചില മരുന്നുകൾ എടുത്തുകൊണ്ട് മാത്രം ചൊറിച്ചിലിനെ ശമിപ്പിക്കേണ്ട അവസ്ഥ വരുന്നു.

ഈ രോഗവസ്ത ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ അമിത പ്രവർത്തനമാണ്. നമ്മുടെ ശരീരത്തിലെ അലർജിക്കെതിരെ ഉല്പാദിപ്പിക്കുന്ന ആൻറി ബോഡികൾ ഇവയുടെ ഓവർ ആയിട്ടുള്ള റിയാക്ഷൻ ആണ് ശരീരത്തിൽ ചൊറിഞ്ഞു തടിച്ച് വരുന്നതിനുള്ള പ്രധാന കാരണം. ഇത്തരത്തിലുള്ള ആന്റിബോഡികൾ കൂടുതലായി ഉണ്ടാകുന്നത് ചർമ്മത്തിന്റെ അടിയിൽ, മൂക്കിൻറെ ഭാഗങ്ങളിൽ, ചെവിയുടെയും കണ്ണിന്റെയും ഭാഗത്ത്, തൊണ്ടയുടെ ഭാഗത്ത് എന്നിവിടങ്ങളിൽ ആണ്.

നമ്മുടെ ശരീരത്തിലേക്ക് ഏതെങ്കിലും തരത്തിലുള്ള അലർജിനുകൾ എത്തുന്ന സമയത്ത് ആൻറി ബോഡികൾ അമിതമായി ഉത്പാദിപ്പിക്കുകയും ഇതിൻറെ പ്രവർത്തന മൂലം പ്രോട്ടീനുകളും ഉല്പാദിപ്പിക്കപ്പെടുന്നു അതുമൂലം നമ്മുടെ രക്തക്കുഴലുകൾക്ക് പുറമെയായി ഫ്ലൂയിഡുകൾ വന്ന് നിറയുന്ന ഒരു അവസ്ഥയാണിത്. ഇങ്ങനെയാണ് നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ആയി തടിച്ചു വരുന്നത്.

സാധാരണ രീതിയിൽ പലതരത്തിലുള്ള പദാർത്ഥങ്ങൾ അലർജി ഉണ്ടാക്കിയേക്കാം. പൂപ്പൽ, ചില ചെടികൾ, ചില വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, പൊടിപടലങ്ങൾ എന്നിങ്ങനെ അലർജിനുകൾ വിവിധതരത്തിൽ ഉണ്ട്. വരണ്ട ചർമം ഉള്ളവർക്ക് ആർട്ടിക്കരിയ വരാനുള്ള സാധ്യത വളരെ കൂടുതലായി കാണപ്പെടുന്നു. ചില ഭക്ഷണപദാർത്ഥങ്ങൾ പോലും അലർജിക്ക് കാരണമായി മാറാറുണ്ട്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.