ശരീരത്തിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ഇത് മാരകമായ ഒരു അർബുദമാണ്…

വൻകുടലിനെ ബാധിക്കുന്ന ക്യാൻസറാണ് കോളോറെറ്റൽ ക്യാൻസർ. മലാശയത്തിൽ നിന്നോ വൻകുടലിൽ നിന്നോ ഇത് ഉൽഭവിക്കാം. വൻകുടൽ,സെകം , മലാശയം, മലദ്വാരം എന്നിവ വൻകുടലിനെ നിർമ്മിക്കുന്നു. വൻകുടലിനെയാണ് പ്രധാനമായും ഈ ക്യാൻസർ ബാധിക്കുന്നത് ദഹനത്തിൽ നിന്നുള്ള മാലിന്യങ്ങൾ അവിടെ അടിഞ്ഞു കൂടാൻ തുടങ്ങുന്നു, ദഹിച്ച ഭക്ഷണത്തിൽ നിന്ന് വിറ്റാമിനുകളും പോഷകങ്ങളും കുടൽ ആഗിരണം ചെയ്യുന്നു.

അസ്വാഭിവകമായ കോശങ്ങൾ നിയന്ത്രാധിതമായി രൂപപ്പെടുമ്പോൾ മലാശയത്തിന്റെയും മറ്റു കോശങ്ങളുടെയും മതിൽ ആക്രമിക്കുമ്പോൾ ഇത് സാധാരണയായി ആരംഭിക്കുന്നു. മുതിർന്നവരിൽ ആണ് ഇത് കൂടുതലായും കണ്ടുവരുന്നത്. വൻകുടലിലെ ക്യാൻസർ കൂടുതലായും പുരുഷന്മാരിൽ കാണുന്നു. ഭയാനകമായ ഒരു ആരോഗ്യപ്രശ്നം തന്നെയാണ് ഇത്. ആദ്യഘട്ടത്തിൽ ഈ ക്യാൻസറിന് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാവുകയില്ല.

ഇനി ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഇവയെല്ലാമാണ്. മലബന്ധം, വയറിളക്കം, മലത്തിൻറെ നിറവ്യത്യാസം, മലത്തിൽ തിളങ്ങുന്ന ചുവന്ന രക്തം, മലബന്ധം പോലുള്ള സ്ഥിരമായ വയറുവേദന, അമിതമായ വാതകവും വയറുവേദനയും, കുറച്ചുനേരം ഭക്ഷണം കഴിച്ചില്ലെങ്കിലും വയറു നിറഞ്ഞതായി തോന്നുക, ക്ഷീണം, ബലഹീനത, ശരീരഭാരം കുറയുക.

രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ക്യാൻസറിന്റെ വലിപ്പവും നിങ്ങളുടെ വൻകുടലിലെ സ്ഥാനവും അനുസരിച്ച് വ്യത്യാസപ്പെടും. ഈ രോഗം വരാനുള്ള കാരണങ്ങൾ പലതാണ്. ജനിതകമായും പാരമ്പര്യമായും ഇത് ഉണ്ടാവാം. നിങ്ങളുടെ ഡിഎൻഎയിൽ അസുഖത്തിനുള്ള സാധ്യത അടങ്ങിയിട്ടുണ്ടെങ്കിൽ അതിനുള്ള മുൻ കരുതലുകൾ എടുക്കുക. അമിതവണ്ണം ഉള്ളവരിലും ഈ രോഗാവസ്ഥ കാണുന്നതിനുള്ള സാധ്യത ഏറെയാണ്. നാരുകൾ കുറഞ്ഞ ഭക്ഷണക്രമം ദഹനപ്രക്രിയയെ ബാധിക്കുകയും അത് ഈ രോഗത്തിലേക്ക് വഴിയൊരുക്കുന്നു. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.