കടല ഉപയോഗിച്ച് ഒരു അടിപൊളി മിക്സ്ചർ തയ്യാറാക്കാം, അടിപൊളി റെസിപ്പി…

വളരെ ടേസ്റ്റി ആയ ഒരു മിക്സ്ചർ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. കടല കൊണ്ടാണ് ഇത് തയ്യാറാക്കാൻ പോകുന്നത്. ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യമുള്ള കടലയെടുത്ത് നന്നായി പൊടിച്ചെടുക്കുക. ഒരു വലിയ ജാറിൽ വേണം ഇത് പൊടിച്ചെടുക്കുവാൻ. അരിപ്പയിലേക്ക് ഇട്ട് നന്നായി അരിച്ചെടുക്കണം. ചായ അരിക്കുന്ന അരിപ്പയിൽ വേണം ഇവ നന്നായി അരിച്ചെടുക്കുവാൻ.

ഇങ്ങനെ ചെയ്യുമ്പോൾ നല്ല സോഫ്റ്റ് ആയ കടലപ്പൊടി ലഭിക്കും. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക് നല്ല രീതിയിൽ കടലമാവ് തയ്യാറാക്കുവാൻ സാധിക്കും. രണ്ട് ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞപ്പൊടിയും ഒരു ടീസ്പൂൺ ഉപ്പും കൂടി ചേർത്ത് കൊടുക്കണം. ഇനി അതിലേക്ക് കുറച്ചു കായപ്പൊടി കൂടി ചേർത്തു കൊടുക്കണം ഇവയെല്ലാം നന്നായി യോജിപ്പിച്ച് ഇളക്കുക.

ചെറിയ ചൂടുവെള്ളം ഉപയോഗിച്ച് മാവ് രൂപത്തിൽ കുഴച്ചെടുക്കുക. ഇനി അടുത്തതായി കയ്യിൽ അല്പം എണ്ണ തടവി കൊടുക്കുക. ഒരു സേവനാഴിയെടുത്ത് അതിലേക്ക് മാവ് നിറച്ചു കൊടുക്കുക. ഗ്യാസ് കത്തിച്ചതിനു ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് അത് നന്നായി ചൂടാക്കി എടുക്കുക. തീ ഒന്ന് കുറച്ചു വെച്ചതിനുശേഷം സേവനാഴി ഉപയോഗിച്ച് അത് റൗണ്ടായി തിരിപ്പിച്ചു കൊടുക്കുക.

ഒരു ഇളം ബ്രൗൺ നിറമാകുമ്പോൾ കോരിയെടുത്ത് ബാക്കിയുള്ളവ കൂടി ഇതുപോലെ തിരുപ്പിച്ചെടുക്കുക. വളരെ എളുപ്പത്തിൽ നല്ല അടിപൊളി മിക്സ്ചർ തയ്യാറാക്കാം. ടേസ്റ്റി ആയ മിക്സർ തയ്യാറാക്കുന്നതിന് കടല മാത്രം മതിയാകും. കൈകൊണ്ട് ഇവ പൊടിച്ചെടുത്താൽ അടിപൊളി മിക്സ്ചർ ആയി മാറും. ഇത് തയ്യാറാക്കുന്ന വിധം മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.