കേടായ കുക്കർ വീട്ടിൽ തന്നെ റെഡിയാക്കാം, ഈയൊരു കാര്യം അറിഞ്ഞാൽ മതി…

നിത്യജീവിതത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ചില സമയങ്ങളിൽ ചില്ലു ഗ്ലാസ്സുകൾ കഴുകി വയ്ക്കുമ്പോൾ സ്റ്റക്കായി പോകാറുണ്ട്. ചില്ല് ഗ്ലാസ് ആയതുകൊണ്ടുതന്നെ നമുക്ക് ശക്തിയോടെ വലിക്കുവാൻ പറ്റില്ല. വളരെ എളുപ്പത്തിൽ തന്നെ സ്റ്റക്ക് മാറ്റുന്നതിനായി ഗ്ലാസ് നിലത്ത് വെച്ച് ഉരുട്ടിയാൽ മതിയാകും. കുറച്ചുസമയം ഉരുട്ടുമ്പോൾ അത് തനിയെ വിട്ടു വരും.

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചീപ്പുകളിൽ കറുത്ത പാടുകൾ വരാറുണ്ട്. മുടിയിലെ എണ്ണയുടെ അംശമാണ് ഇത്തരത്തിൽ കറുത്ത പാടുകൾ വരുന്നതിന് കാരണമാകുന്നത്. ചീപ്പുകളിൽ കറുത്ത അഴുക്കുള്ള ഭാഗത്തായി കുറച്ചു പൗഡർ ഇട്ടു കൊടുക്കുക. വെള്ളമില്ലാത്ത ബ്രഷ് ഉപയോഗിച്ച് പൗഡർ എല്ലാ ഭാഗത്തും ആക്കി കൊടുക്കുക അതിനുശേഷം ബ്രഷ് ഉപയോഗിച്ച് തന്നെ ക്ലീൻ ചെയ്യാവുന്നതാണ്.

നമ്മളെല്ലാവരും അടുക്കളയിൽ കുക്കർ ഉപയോഗിക്കുന്നവരാവും. എന്നാൽ പലപ്പോഴും കുക്കറിൽ നിന്നും ആവി വരാത്ത പ്രശ്നവും വിസിൽ വരാത്ത പ്രശ്നവും നേരിട്ടിട്ടുണ്ടാവും. എന്നാൽ അതിനെല്ലാം ഉള്ള നല്ലൊരു പരിഹാരമാർഗ്ഗം ഉണ്ട്. വിസിൽ ശരിക്കും വരാത്തതിന്റെ പ്രധാന കാരണം അതിൻറെ മുകളിലുള്ള ഹോളുകൾ ബ്ലോക്ക് ആവുന്നത് കൊണ്ടാണ്.

വിസിലിനകത്തുള്ള ഹോളുകളിലെ ബ്ലോക്ക് കളയുക എന്തെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ അതിൽ കുടുങ്ങുമ്പോഴാണ് അവ അടയുന്നത്. കുക്കർ ക്ലീൻ ചെയ്യുമ്പോൾ അതിന്റെ മൂടി കമഴ്ത്തി വെച്ച് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ഹോളിലൂടെ ശരിയായി വെള്ളം വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. വെള്ളം താഴേക്ക് വീഴാതെ നിൽക്കുകയാണെങ്കിൽ അതിൽ തീർച്ചയായും ബ്ലോക്ക് ഉണ്ടാകും. സൂചി ഉപയോഗിച്ച് ബ്ലോക്കുകൾ എടുക്കേണ്ടതുണ്ട്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.