വീട്ടമ്മമാർക്ക് അടുക്കളയിൽ മെഴുകുതിരി കൊണ്ട് വളരെ ഉപകാരപ്രദമായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. പലർക്കും ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. മീൻ വറുത്തത് കഴിക്കാൻ ഇഷ്ടമുള്ളവർ ആണല്ലോ നമ്മൾ എല്ലാവരും. എന്നാൽ അത് വീട്ടിൽ ഉണ്ടാക്കുന്ന സമയത്ത് മീൻ വറക്കുന്നതിന്റെ മണം വീട്ടിൽ എല്ലായിടത്തും തന്നെ പരക്കും.
അതുപോലെതന്നെയാണ് ഇറച്ചി വറക്കുമ്പോഴും അതിന്റെ മണം അവിടെയെല്ലാം തന്നെ പരക്കും. ചിലപ്പോൾ അടുത്ത വീട്ടിലേക്ക് പോലും എത്താം. ഇതുപോലെ ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിന്റെ സുഗന്ധം എല്ലായിടത്തും പരക്കുന്നത് വളരെ സ്വാഭാവികമാണ് പക്ഷേ ചില ആളുകൾക്ക് മീൻ വറക്കുന്നതിന്റെ മണം ചിലപ്പോൾ അസഹനീയമായി തോന്നിയേക്കാം. അങ്ങനെയുള്ള സമയത്ത് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
മീൻ വറക്കുന്ന സമയത്ത് അതിന്റെ അരികിലായി ഒരു മെഴുകുതിരി കത്തിച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മീൻ വറക്കുന്നതിന്റെ മണം അവിടെയൊന്നും തന്നെ പരക്കുകയില്ല. മീൻ വറക്കുന്നതിന്റെ മണം മെഴുകുതിരിയിലേക്ക് വലിച്ചെടുക്കുന്നതായിരിക്കും. ഈ ഒരു ടിപ്പ് നിങ്ങൾ എല്ലാവർക്കും തന്നെ ചെയ്തു നോക്കാവുന്നതാണ്.
എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ചെയ്തു നോക്കൂ ഇനി നിങ്ങൾ വീട്ടിൽ മീൻ വറക്കുമ്പോൾ വീട്ടിൽ മാത്രമല്ല പരിസരത്ത് പോലും അതിന്റെ മണം ഉണ്ടാവുകയില്ല. മെഴുകുതിരിക്ക് ഇതുപോലെ ഒരു ഗുണമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഇതുപോലെയൊന്നും ആരും ഇതുവരെ ചിന്തിച്ചു പോലും നോക്കിയിട്ടുണ്ടാവില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : grandmother tips