Making Of Rajasthani Ghevar Recipe : മൈദയും പാലും ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു മധുര പലഹാരത്തിന്റെ റെസിപ്പി ആണ് പറയാൻ പോകുന്നത്.ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ നെയ്യ് എടുക്കുക അതിലേക്ക് കുറച്ച് ഐസ് കട്ട ഇട്ടതിനുശേഷം കൈകൊണ്ട് നല്ലതുപോലെ ഇളക്കിയെടുക്കുക ബട്ടർ പോലെ ആകുമ്പോൾ ഐസ് കട്ടകൾ എല്ലാം അതിൽ നിന്നും മാറ്റാവുന്നതാണ്.
ശേഷം അതിലേക്ക് ഒരു കപ്പ് മൈദപ്പൊടി ചേർത്ത് കൊടുക്കുക. കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇപ്പോൾ പുട്ടിന്റെ പൊടി പോലെ തയ്യാറായി കിട്ടുന്നതായിരിക്കും ശേഷം അതിലേക്ക് തണുപ്പിച്ച പാല് അരക്കപ്പ് ചേർത്ത് കൊടുക്കുക ശേഷം നന്നായി തണുപ്പിച്ച പാലും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കുക. വീണ്ടും വെള്ളം ചേർത്ത് നല്ല ലൂസ് ആയിട്ടുള്ള മാവ് തയ്യാറാക്കുക. മാവ് തയ്യാറായി കഴിഞ്ഞിരിക്കുന്നു അതിനുശേഷം ഏത് ഷേപ്പിൽ ആണോ നിങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് അത്രയും വലിപ്പമുള്ള പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം എന്നാ നല്ലതുപോലെ ചൂടായി വരുമ്പോൾ ഓരോ ടീസ്പൂൺ മാവ് ഒഴിച്ച് കൊടുക്കുക. ഒരു ടീസ്പൂൺ മാവ് ഒഴിക്കുമ്പോൾ നന്നായി പതഞ്ഞു വരുന്നത് കാണാം. അപ്പോ അത് എല്ലാം പോകുമ്പോൾ വീണ്ടും ഒരു ടീസ്പൂൺ മാവൊഴിക്കുക ഇതുപോലെ തന്നെ ഒഴിച്ച് നല്ല കട്ടിയാക്കി എടുക്കുക ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്താം. ശേഷം പഞ്ചസാര പാനി ഉണ്ടാക്കി അതിലേക്ക് ഇത് മുക്കി എടുക്കുക. മധുര പലഹാരം റെഡി. Credit : kanuur kitchen