Making Of Tasty Rice Snack : വൈകുന്നേരം ചൂട് ചായക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു പലഹാരം തയ്യാറാക്കിയാലോ. ഒരു കപ്പ് ചോറ് മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാൻ എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചോറ് എടുക്കുക. ശേഷം കൈകൊണ്ട് നല്ലതുപോലെ ഉടച്ചെടുക്കുക.
അതിലേക്ക് രണ്ട് ഉരുളൻ കിഴങ്ങ് പുഴുങ്ങി എടുത്തതിനുശേഷം ഉടച്ച് ചേർക്കുക. അതോടൊപ്പം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക അരക്കപ്പ് തേങ്ങ ചിരകിയത് ചേർക്കുക കുറച്ച് കറിവേപ്പിലയും മല്ലിയിലയും ചെറുതായി അരിഞ്ഞത് ചേർക്കുക. ആവശ്യമായ വറ്റൽ മുളക് ചതച്ചത് ചേർക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിനുശേഷം അരിപ്പൊടി ചേർത്തു കൊടുക്കുക. കുഴിച്ച് എടുക്കാൻ പാകത്തിന് അരിപ്പൊടി ഖുറൈഷിയായി ചേർത്ത് കുഴയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കുറച്ചു തേങ്ങാക്കൊത്ത് ഇട്ട് ഫ്രൈ ചെയ്തെടുത്ത അതുകൂടി ചേർത്തുകൊടുക്കുക.
ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ മാവ് തയ്യാറാക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഓരോന്നായി ഇട്ട് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ പൊരിച്ചെടുക്കുക. ശേഷം പകർത്തി വെക്കാം. Credit : mia kitchen